Saturday, May 10, 2025 6:16 pm

ഓട്ടോ ഡ്രൈവറെ മൂത്രം കുടിപ്പിച്ചു – ജാതീയമായി അധിക്ഷേപിച്ചു ; ഡോക്‌ടര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : ഓട്ടോ ഡ്രൈവറെ മൂത്രം കുടിപ്പിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തതിന് ഡോക്ടര്‍ അറസ്റ്റില്‍. നോര്‍ത്ത് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ രാകേഷ് ഷെട്ടിയാണ് പോലീസിന്റെ പിടിയിലായത്. യെലഹങ്ക സ്വദേശിയായ മുരുളി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഒളിവില്‍ കഴിയുന്ന മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. നവംബര്‍ നാലാം തിയ്യതിയാണ് സംഭവം.

മുരുളിയുടെ ഓട്ടോയില്‍ പലതവണ യാത്ര ചെയ്യുകയും തുടര്‍ന്ന് അടുത്ത സുഹൃത്താകുകയും ചെയ്തയാളാണ് പ്രതി. ഒരു ദിവസം മുരുളിയെ ഫോണില്‍ ബന്ധപ്പെട്ട് ബംഗളൂരുവിനടുത്തുള്ള കണ്‍ട്രി ക്ലബ്ബിലേക്ക് ബിരിയാണി പാഴ്സല്‍ കൊണ്ടു വരാനും ലാബ് ടെക്നീഷ്യനായ മഹേഷിനെ ഒപ്പം കൂട്ടാനും രാകേഷ് നിര്‍ദേശിച്ചു. ഇത് ചെയ്ത ശേഷം ആശുപത്രിയില്‍ നിന്നും ഡോക്ടറായ സ്വാമിയെ എത്തിക്കാന്‍ ആവശ്യപ്പെട്ടു.

സ്വാമിയെ സ്ഥലത്തെത്തിച്ച ശേഷം നേരം വൈകിയെന്നു പറഞ്ഞ് മദ്യലഹരിയില്‍ രാകേഷ്, മുരുളിയെ ശകാരിച്ചു. തുടര്‍ന്ന്, ജാതീയമായി അധിക്ഷേപിക്കുകയും ശുചിമുറിയില്‍ പൂട്ടിയിട്ട് മര്‍ദിയ്ക്കുകയും ചെയ്തു. രാകേഷും മറ്റുള്ളവരും മുരുളിയുടെ വായിലും ശരീരത്തും മൂത്രമൊഴിച്ചു. സംഭവത്തിനു ശേഷം മുരുളി ബംഗളൂരു പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ക്കെതിരെ ഐ.പി.സി 323 മുറിവേല്‍പ്പിക്കുക, 324 അപകടകരമായ ആയുധങ്ങള്‍ ഉപയോഗിച്ച്‌ മുറിവേല്‍പ്പിക്കുക, 342 തടങ്കലില്‍ വയ്ക്കല്‍, 504 മനപ്പൂര്‍വം അപമാനിക്കല്‍, 506 ഭീഷണിപ്പെടുത്തുക, എസ്.സി, എസ്.ടി അതിക്രമം തടയല്‍ നിയമം തുടങ്ങിയവ പ്രകാരം കേസെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേന്ദ്രീയ വിദ്യാലയത്തിൽ 2025-26 അധ്യയന വർഷത്തിൽ വിവിധ ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
ചെന്നീർക്കര: കേന്ദ്രീയ വിദ്യാലയത്തിൽ 2025-26 അധ്യയന വർഷത്തിൽ വിവിധ ക്ലാസുകളിലേക്ക് അപേക്ഷ...

റാന്നി താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവ്

0
റാന്നി : താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത:...

ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഒമർ അബ്ദുള്ള

0
ശ്രീനഗർ: പാകിസ്താന്റെ ഷെല്ലാക്രമണത്തിൽ ജമ്മുകശ്മീരിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം...

പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിന്റെ ഭാഗമായി കുഴിയായി കിടന്ന വയൽ നാട്ടുകാർ...

0
ചെല്ലക്കാട് : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിന്റെ ഭാഗമായി...