ഇന്ത്യയില്‍ സസ്യാഹാരികളേക്കാള്‍ കൂടുതല്‍ മാംസാഹാരം കഴിക്കുന്നവരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതായത്, നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ 2015-16 പ്രകാരം ഇന്ത്യയിലെ 78% സ്ത്രീകളും 70% പുരുഷന്മാരും മാംസാഹാരം കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. നമുക്കറിയാം മാംസാഹാരം കഴിയ്ക്കുന്നവരുടെ ഇഷ്ട വിഭവമാണ് ചിക്കന്‍. അതില്‍ മറ്റ് മാംസാഹാരത്തേക്കാള്‍ കൊഴുപ്പ് കുറവാണ്. കൂടാതെ വിലയും കൂടുതലല്ല. എന്നാല്‍ ചിക്കന്‍ സംബന്ധിച്ചും ആളുകള്‍ക്കിടെയില്‍ സംശയങ്ങള്‍ ഉണ്ട്. അതായത്, ചിക്കന്‍ കഴിക്കുന്നത് നമ്മുടെ ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുമോ ഇല്ലയോ എന്നതാണ് ഏറ്റവും വലിയ ചോദ്യം,
ചുവന്ന മാംസത്തില്‍ അടങ്ങിയിരിക്കുന്ന പൂരിത കൊഴുപ്പ് കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിക്കുന്നു. അതിനാല്‍ പല ഡയറ്റീഷ്യന്‍മാരും മറ്റ് നോണ്‍-വെജ് ഇനങ്ങളേക്കാള്‍ ചിക്കന്‍ ആരോഗ്യകരമാണെന്ന് പറയുന്നു. ചിക്കന്‍ കഴിക്കുന്നത് ശരീരത്തിന്റെ പ്രോട്ടീന്‍ ആവശ്യകതകള്‍ നിറവേറ്റുമെന്നതില്‍ സംശയമില്ല. എന്നാല്‍ അമിതമായി എന്തും കഴിക്കുന്നത് ദോഷകരമാണെന്ന് തെളിയിക്കുന്നു. അതുപോലെ തന്നെയാണ് ചിക്കനിലും സംഭവിക്കുന്നത്. ചിക്കന്‍ നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമോ ദോഷകരമോ ആയി ഭവിക്കും. ഇത് നിങ്ങള്‍ വിഭവം എങ്ങിനെ പാകം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. പൂരിത കൊഴുപ്പ് കൂടുതലുള്ള ചിക്കന്‍ പാചകം ചെയ്യാന്‍ നിങ്ങള്‍ കൂടുതല്‍ എണ്ണ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍, അത് കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ചിക്കന്‍ തയ്യാറാക്കാന്‍ നിങ്ങള്‍ കൂടുതല്‍ വെണ്ണയോ എണ്ണയോ മറ്റേതെങ്കിലും പൂരിത കൊഴുപ്പോ ഉപയോഗിക്കുകയാണെങ്കില്‍, തീര്‍ച്ചയായും കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കും. ബട്ടര്‍ ചിക്കന്‍, കടായി ചിക്കന്‍, അഫ്ഗാനി ചിക്കന്‍ എന്നിവ തടി കൂട്ടും.