Thursday, May 15, 2025 4:51 am

ഡൊണാൾഡ്ട്രംപ് കിംബർലി ഗിൽഫോയിലിനെ ഗ്രീസിലെ അംബാസഡറായി നിയമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പുതിയ സർക്കാരിലേക്കു ഡോണൾഡ് ട്രംപ് നടത്തുന്ന തൊഴിൽനിയമനങ്ങളാണു ഇപ്പോഴത്തെ ചർച്ചാവിഷയം. ഇക്കൂട്ടത്തിൽ അടുത്ത കാലയളവിലുണ്ടായ പ്രധാനപ്പെട്ട പ്രഖ്യാപനമാണ് കിംബർലി ഗുയിൽഫോയ്‌ലിനെ ഗ്രീസിലെ അംബാസിഡറാക്കിയെന്നുള്ളത് ട്രംപിന്‌റെ മകനായ ഡോണൾഡ് ട്രംപ് ജൂനിയറിന്‌റെ ദീർഘകാല പ്രണയിനിയും പങ്കാളിയുമായിരുന്നു 55 വയസ്സുകാരി കിംബർലി. ജൂനിയർ കിംബർലിയുമായി പിരിഞ്ഞെന്നും പുതിയൊരു കാമുകിയെ കണ്ടെത്തിയെന്നും ശക്തമായ അഭ്യൂഹമുണ്ട്. ഈ സ്ഥിതിഗതികൾക്കിടെ കിംബർലിയെ ഗ്രീസിലേക്കു നിയമിച്ചത് മകനിൽ നിന്ന് എത്രയും ദൂരത്തേക്കു മുൻകാമുകിയെ മാറ്റാനുള്ള ഡോണൾഡ് ട്രംപിന്‌റെ ശ്രമമായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. 2018 മുതൽ കിംബർലി ഡോണൾഡ് ട്രംപ് ജൂനിയറുമായുള്ള ബന്ധം തുടങ്ങിയിരുന്നു. 2020ൽ ഇരുവരും എൻഗേജ്ഡ് ആയി. ബെറ്റിന ആൻഡേഴ്‌സൻ എന്ന 38 വയസ്സുകാരി സോഷ്യലൈറ്റുമായാണ് ജൂനിയർ ട്രംപ് പുതിയ ബന്ധം തുടങ്ങിയിരിക്കുന്നതെന്നാണ് അഭ്യൂഹം. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളിലുണ്ട്. ട്രംപ് ജൂനിയറിന്‌റെ മുൻ ഭാര്യയായിരുന്ന വനേസയുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു ബെറ്റിന. ഇതിനിടെ കിംബർലിയെ പുകഴ്ത്തിയൊക്കെ ഡോണൾഡ് ട്രംപ് ഇപ്പോൾ പോസ്റ്റ് ഇട്ടിട്ടുണ്ടെങ്കിലും ആളെ അദ്ദേഹത്തിന് വലിയ പിടിത്തമില്ലെന്നാണ് അണിയറസംസാരം.

46 വയസ്സുകാരനായ ട്രംപ് ജൂനിയർ വനേസയുമായി 13 വർഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിച്ച ശേഷമാണ് കിംബർലിയെ പ്രണയിക്കാൻ തുടങ്ങിയത്. ടിവി ന്യൂസ് അവതാരകയും പ്രോസിക്യൂട്ടറുമായി കിംബർലി മുൻപ് പ്രവർത്തിച്ചിട്ടുണ്ട്. കോടീശ്വരൻ വില്യം ഗെറ്റിയുമായുള്ള പ്രണയം തകർന്നതിനു പിന്നാലെ ഗവീൻ ന്യസോമിനെ അവർ വിവാഹം കഴിച്ചു. 2003ൽ ന്യൂസോം സാൻ ഫ്രാൻസിസ്‌കോയുടെ മേയറായി. എന്നാൽ 3 വർഷത്തിനുശേഷം ഈ വിവാഹബന്ധം ഡൈവോഴ്‌സിൽ കലാശിച്ചു. 2006ൽ മറ്റൊരു കോടീശ്വരനായ എറിക് വിലെൻസിയെ കിംബർലി വിവാഹം കഴിച്ചു. ഇതിൽ ഒരു മകൻ ജനിച്ചെങ്കിലും 3 വർഷത്തിനു ശേഷം ദമ്പതിമാർ പിരിഞ്ഞു. ഫോക്‌സ് ന്യൂസിലെ സ്റ്റാർ അവതാരികമാരിലൊരാളായ കിംബർലിക്ക് 2017ൽ ജോലി ഉപേക്ഷിക്കേണ്ടി വന്നത് ലൈംഗിക പീഡനാരോപണങ്ങളുടെ പേരിലാണ്. കിംബർലിയുടെ അസിസ്റ്റന്‌റായി വന്ന പെൺകുട്ടി കിംബർലിക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. കിംബർലി നഗ്നചിത്രങ്ങൾ കാട്ടിയെന്നും തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചു എന്നുള്ളതും ഇക്കൂട്ടത്തിൽപെടും. 2020ൽ ഡോണൾഡ് ട്രംപിന്‌റെ തിരഞ്ഞെടുപ്പ് ക്യാംപെയ്‌നുകളിൽ അശ്ലീലച്ചുവയോടെ കിംബർലി പല തവണ സംസാരിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്

0
കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന...

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...

സൗജന്യ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

0
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ...

ജില്ലയില്‍ വിമുക്ത ഭടന്മാര്‍ക്ക് അവസരം

0
പത്തനംതിട്ട : പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍...