ന്യൂയോര്‍ക്ക് : അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. അധിക വായ്പ നേടാന്‍ വ്യാജരേഖകള്‍ ചമച്ച് തട്ടിപ്പ് നടത്തിയെന്ന കേസില്‍ ട്രംപിന് 354.9 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി ന്യൂയോര്‍ക്ക് കോടതി. ബിസിനസ് മൂല്യം പെരുപ്പിച്ച് കാട്ടി ബാങ്കുകളെയും ഇന്‍ഷുറന്‍സ് കമ്പനികളെയും വഞ്ചിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ന്യൂയോര്‍ക്കില്‍ ഒരു കമ്പനിയുടെയും ഓഫീസറായോ ഡയറക്ടറ്റായോ ചുമതല വഹിക്കുന്നതില്‍ നിന്നും ബാങ്കുകളില്‍ നിന്ന് അടക്കം വായ്പകള്‍ക്ക് അപേക്ഷിക്കുന്നതില്‍ നിന്നും ട്രംപിനെ മൂന്ന് വര്‍ഷത്തേക്ക് കോടതി വിലക്കിയിട്ടുണ്ട്. കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നാണ് ട്രംപിന്റെ പ്രതികരണം. മൂന്ന് മാസത്തോളം നീണ്ട കോടതി നടപടികള്‍ക്കൊടുവിലാണ് ജഡ്ജ് ആര്‍തര്‍ എങ്കറോണ്‍ വിധി പ്രസ്താവന നടത്തിയത്.
അധിക വായ്പ നേടാന്‍ വ്യാജരേഖ ചമച്ച് തട്ടിപ്പ് ; ട്രംപിന് പിഴ
RECENT NEWS
Advertisment