വാഷിങ്ടണ്‍ : സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തനിക്ക് ലഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നോര്‍ത്ത് കരോലൈനയില്‍ തിരഞ്ഞെടുപ്പുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രയേലും യു.എ.ഇ.യുമായി സമാധാനക്കരാറൊപ്പിടാന്‍ മധ്യസ്ഥത വഹിച്ചതിന് നോര്‍വേ പാര്‍ലമെന്റംഗം ക്രിസ്ത്യന്‍ ടൈബ്രിങ് ജെഡെ ട്രംപിനെ 2021-ലെ നൊബേലിന് ശുപാര്‍ശചെയ്തിരുന്നു. താമസിയാതെ തന്നെ ബഹ്‌റൈനും ഇസ്രയേലുമായി സമാധാനക്കരാറുണ്ടാക്കി.
കൊസോവോ ലിബറേഷന്‍ ആര്‍മിയും സെര്‍ബിയന്‍ സൈന്യവുമായുള്ള പോരാട്ടത്തില്‍ പതിനായിരങ്ങളാണ് മരിച്ചത്. സെര്‍ബിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വുചിക്കിനെയും കൊസോവോ പ്രധാനമന്ത്രി അവ്ദുള്ള ഹോതിയെയും പങ്കെടുപ്പിച്ച് ഈ മാസമാദ്യം വൈറ്റ്ഹൗസ് ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടാക്കാനായില്ല.