റാന്നി: സ്വകാര്യ സര്‍വ്വകലാശാലകള്‍ അനുവദിക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് എ.ഐ.എസ്.എഫ് റാന്നി മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയത്തെ അട്ടിമറിച്ച് കൊണ്ട് സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിദ്യാഭ്യാസ മേഖലയുടെ വാണിജ്യ വത്കരണം ലക്ഷ്യം വെക്കുന്ന തീരുമാനമാണിത്. വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തത്തിൽനിന്ന് ഗവൺമെന്റിന് പിന്മാറേണ്ട സാഹചര്യമാണ് ഇതുവഴി സൃഷ്ടിക്കുകയെന്നും എ ഐ എസ് എഫ് കുറ്റപ്പെടുത്തി. സി.പി.ഐ റാന്നി മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍ ഉദ്ഘാടനം ചെയ്തു.
എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്‍റ് പി.ആര്യനന്ദ അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കെ.ചാണ്ടി, ജില്ലാ കൗണ്‍സിലംഗം എം.വി പ്രസന്നകുമാര്‍, എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്‍റ് അഡ്വ. എ അനിജു, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി വിപിന്‍ പൊന്നപ്പന്‍, പ്രസിഡന്‍റ് പി അനീഷ് മോന്‍, അഡ്വ.ഡിലന്‍ തോമസ്,സി.ആര്‍ മനോജ്, മഞ്ചു, സ്റ്റീഫന്‍ ജോസഫ്, സോളമന്‍ സാം, ആല്‍വിന്‍ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി പി.ആര്യനന്ദ (പ്രസിഡന്‍റ്), സോളമന്‍ സാം (വൈസ് പ്രസിഡന്‍റ്), അഡ്വ. ഡിലന്‍ തോമസ് (സെക്രട്ടറി), മഞ്ചിമ മനോജ് (ജോയിന്‍റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.