കണ്ണൂർ: തന്നെ ക്യാപ്റ്റനെന്ന് വിളിക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടാക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താല്‍പര്യംകൊണ്ട് ആളുകള്‍ പലതും വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിക്ക് പിണറായി ക്യാപ്റ്റനല്ല, സഖാവാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പിണറായി വിജയനെ ക്യാപ്റ്റനെന്നു വിളിക്കുന്നതു പാർട്ടിയുടെ മുദ്രാവാക്യമല്ലെന്നും ചിലയാളുകൾ മുന്നോട്ടുവെയ്ക്കുന്ന മുദ്രാവാക്യം മാത്രമാണെന്നും കോടിയേരി പറഞ്ഞു. പാർട്ടിയെ സംബന്ധിച്ച് എല്ലാവരും സഖാക്കളാണെന്നും സഖാവ് പിണറായി വിജയൻ എന്നാണു മുഖ്യമന്ത്രി അറിയപ്പെടുന്നതെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.