കൊച്ചി: അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചിൽ പത്താംനാളിലേക്ക് കടക്കുന്നതിനിടെ കർണാടകത്തിലെ രക്ഷാപ്രവർത്തനത്തെക്കുറിച്ച് മര്യാദകെട്ട പ്രചരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കേരളത്തിൽ ഉരുൾപൊട്ടലുണ്ടായ എത്രയോ സ്ഥലങ്ങളിൽ ഇനിയും ആളുകളെ കിട്ടാനുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ ഏറ്റവുമൊടുവിൽ 2018-ലുണ്ടായ കവളപ്പാറ ദുരന്തത്തിൽ ഇനിയും എത്ര പേരെ തിരിച്ചുകിട്ടാനുണ്ട്. അവിടെ പത്ത് ദിവസം കഴിഞ്ഞും ആളെ കിട്ടിയില്ലേ. അവിടെ അഗ്നിരക്ഷാസേനയ്ക്ക് പോലും എത്തിച്ചേരാൻ സാധിച്ചത് ഉച്ചയ്ക്ക് ശേഷമാണ്. കർണാടകത്തിൽ 11 പേരെ കാണാതായി. എട്ട് പേരുടെ മൃതദേഹം ലഭിച്ചു. നേരത്തെ പറഞ്ഞ ലൊക്കേഷനിലൊന്നുമല്ല ലോറി ഉണ്ടായിരുന്നത്. എന്നിട്ട് ആ ലോറി അവർ കണ്ടുപിടിച്ചില്ലേ. മുഖ്യമന്ത്രിയോടും ഉപമുഖ്യമന്ത്രിയോടും സംസാരിച്ചിരുന്നു. കാർവാർ എം.എൽ.എ സ്ഥലത്തുനിന്ന് ഇതുവരെ മാറിയിട്ടില്ല.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.