തൃശൂർ: കാളത്തോട് നാച്ചു വധക്കേസ് എല്ലാ പ്രതികൾക്കും ഇരട്ട ജീവപരന്ത്യവും 13 ലക്ഷം രൂപ പിഴയും. 2021 ഒക്ടോബർ 22-നാണ് സിഐടിയു യൂണിയൻ തൊഴിലാളിയായ നാച്ചു എന്ന ഷമീറിനെ (39 ) പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ വെട്ടുക്ക പറമ്പിൽ ഇസ്മയിൽ മകൻ ഷാജഹാൻ (50) വലിയകത്ത് ഷാജി മകൻ ഷബീർ (30) പരിക്കുന്നു വീട്ടിൽ അബ്ബാസ് മകൻ അമൽ സാലിഹ് (31) എന്നിവർ ചേർന്ന് പകൽ 3:30 മണിക്ക് കാളത്തോട് മുസ്ലിം പള്ളിയുടെ മുൻവശത്തുള്ള പാർപ്പിടം റോഡിൽ വച്ച് മാരകായുധങ്ങളായ കൊടുവാൾ, വടിവാൾ, ഇരുമ്പു വടി എന്നിവ ഉപയോഗിച്ച് ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്. കൊവിഡ് കാലഘട്ടത്തിൽ മീൻ കച്ചവടം തുടങ്ങിയ നാച്ചു കാളത്തോട് ഇന്ത്യൻ ബാങ്കിന്റെ സമീപത്ത് സുഹൃത്തിനോട് സംസാരിച്ചു നിൽക്കുമ്പോഴാണ് ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾ ആക്രമിച്ച് പാർപ്പിടം റോഡിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. തൃശൂർ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ആയ ജഡ്ജ് ആയ ടി കെ മിനിമോൾ ആണ് ശിക്ഷ വിധിച്ചത്.
മണ്ണുത്തി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഗൂഡാലോചനയുണ്ടെന്ന് കണ്ടതിനെ തുടർന്ന് സി ഐ ശശിധരൻപിള്ളയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് മൂന്നു മുതൽ ആറു വരെ പ്രതികളായ വലിയകത്ത് മുഹമ്മദ് കുട്ടി മകൻ ഷിഹാസ് (40) കാട്ടുപറമ്പിൽ ഉസ്മാൻ മകൻ നവാസ് (47) പോക്കാക്കില്ലത്ത് വീട്ടിൽ അബൂബക്കർ മകൻ സൈനുദ്ദീൻ ( 51) എന്നിവരും നാലാംപ്രതി ഷിഹാസ് ൻ്റെ വീട്ടിൽ നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ട് എന്ന് തെളിയിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ പോലീസിനെ ലഭ്യമായത്. കൊലപാതക ദൃശ്യങ്ങൾ പതിഞ്ഞ ഇന്ത്യൻ ബാങ്ക് സ്കൈലൈൻ അപ്പാർട്ട്മെൻറ് എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കാനും ഗൂഢാലോചന അടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ ശാസ്ത്രീയമായി തെളിയിക്കാനും പ്രോസിക്യൂഷന് സാധിച്ചു. കേസിന്റെ വിവിധ ഘട്ടങ്ങളിൽ സാക്ഷികൾ അടക്കമുള്ളവർക്ക് പലതവണ ഭീഷണി നേരിട്ടതിനെ തുടർന്ന് സ്പെഷ്യൽ വിറ്റ്നസ് പ്രൊട്ടക്ഷൻ കാറ്റഗറിയിൽ ആണ് ഈ കേസ് ഉൾപ്പെടുത്തിയിരുന്നത്. പ്രതികൾക്ക് ഈ കേസിന്റെ ആവശ്യത്തിനല്ലാതെ തൃശ്ശൂർ ജില്ലയിലേക്ക് കടക്കുന്നത് ഹൈക്കോടതി ഉത്തരവുപ്രകാരം വിലക്കിയിരുന്നു.
വിചാരണയുടെ പല ഘട്ടത്തിലും സംഘർഷഭരിതമായ സാഹചര്യം ഉണ്ടായതിനെ തുടർന്ന് പോലീസ് കമ്മീഷണർ സ്പെഷ്യൽ പ്രൊട്ടക്ഷൻ ടീമിനെ ഏർപ്പെടുത്തിയാണ് വിചാരണ നടത്തിയിരുന്നത്. 68 സാക്ഷികളെ വിസ്തരിച്ച കേസിൽ 207 ഓളം രേഖകളും 22 ഓളം തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രതികളുടെ ഗൂഢാലോചന തെളിയിക്കുന്നതിനായി കോടതിയിൽ പ്രതികൾ 2021 ഒക്ടോബർ 15 മുതൽ നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഡീറ്റെയിൽസ് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. സൈബർ ഫോറൻസിക് റിപ്പോർട്ടുകളും ഡി എൻ എൽ റിപ്പോർട്ടുകളും റിപ്പോർട്ടുകളും മറ്റു ഫോറൻസ് തെളിവുകളും പ്രോസിക്യൂഷൻ ഉപയോഗിച്ചു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ ബി സുനിൽകുമാർ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ലിജി മധു എന്നിവരാണ് ഹാജരായത്.