പത്തനംതിട്ട: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഡി.സി.സി നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ മൗനജാഥയും സര്‍വ്വകക്ഷി യോഗവും നടത്തി. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്‍റെ അദ്ധ്യക്ഷതയില്‍ മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ നടത്തിയ അനുശോചന യോഗത്തില്‍ മുന്‍സിപ്പില്‍ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ നേതാക്കളായ റ്റി.എം. ഹമീദ്, അഡ്വ. ജോര്‍ജ് വര്‍ഗ്ഗീസ്, എബ്രഹാം കലമണ്ണില്‍, ബി. ഹരിദാസ്, സനോജ് മേമന, കോണ്‍ഗ്രസ് നേതാക്കളായ മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, എ. ഷംസുദ്ദീന്‍, തോപ്പില്‍ ഗോപകുമാര്‍, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍സലാം, സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, പഴകുളം ശിവദാസന്‍, ജോണ്‍സണ്‍ വിളവിനാല്‍, സുനില്‍ എസ്. ലാല്‍, റോഷന്‍ നായര്‍, ഡി.എന്‍. തൃദീപ്, ബി. നരേന്ദ്രനാഥ്, എം.ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍, എസ്.വി. പ്രസന്നകുമാര്‍, എം.എസ്. പ്രകാശ്, എലിസബത്ത് അബു, വിനീത അനില്‍, സഖറിയ വര്‍ഗ്ഗീസ്, ആര്‍. ദേവകുമാര്‍, ജെറി മാത്യു സാം എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1