Saturday, April 19, 2025 3:05 pm

ഡോ. ജിതേഷ്ജിയ്ക്ക് ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ’ ബഹുമതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 366 ദിവസങ്ങളുടെയും 300 ലേറെ വർഷങ്ങളുടെയും ചരിത്രപ്രാധാന്യവും മറ്റ് പ്രസക്തിയും പ്രത്യേകതകളും ഓർമ്മയിൽ നിന്നുദ്ധരിച്ച് ചരിത്രസ്‌മൃതിയിൽ പ്രാവീണ്യം തെളിയിച്ച ഡോ. ജിതേഷ്ജിക്ക് അമേരിക്കൻ മെറിറ്റ് കൗൺസിൽ ‘ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ’ ബഹുമതി നൽകി ആദരിച്ചു. 2024 ലെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലും അമേരിക്കൻ ഇംഗ്ലീഷ് പ്രഭാഷണ പ്ലാറ്റ് ഫോമായ ടെഡ് എക്സ് ടോക്സിലും ഇരുപതിലേറെ ലോകരാജ്യങ്ങളിലെ അന്താരാഷ്ട്ര വേദികളിലും മുൻനിര ടെലിവിഷൻ ചാനൽ ഷോകളിലും ഡോ. ജിതേഷ്ജി തന്റെ ചരിത്രസംബന്ധിയായ ‘സൂപ്പർ മെമ്മറി & ബ്രയിൻ പവർ ഷോ’ അവതരിപ്പിച്ച് ശ്രദ്ധനേടിയിട്ടുണ്ട്. വേഗവരയിലെ ലോകറെക്കോർഡ് ജേതാവുകൂടിയായ ജിതേഷ്‌ജി 200 ലക്ഷത്തിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ ലഭിച്ച ആദ്യമലയാളി എന്ന സോഷ്യൽ മീഡിയ റെക്കോർഡ് നേട്ടത്തിനും ഉടമയാണ്.

ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ ‘വരയരങ്ങ്’ തനതു കലാരൂപത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ ഇദ്ദേഹം പി.എസ്.സി. പരീക്ഷയിൽ നിരവധി തവണ ചോദ്യോത്തരമായിട്ടുണ്ട്. ഏഴ് ഏക്കറിലേറെ സ്ഥലത്ത് സ്വന്തമായി കാട് വെച്ചുപിടിപ്പിച്ച് സംരക്ഷിച്ചുപോരുന്ന ജിതേഷ്ജി മണ്ണുമര്യാദയും സഹജീവിസ്നേഹവും സമസൃഷ്ടിഭാവനയും പ്രചരിപ്പിക്കുന്ന ‘ഹരിതാശ്രമം’ പാരിസ്ഥിതിക ദാർശനിക ഗുരുകുലത്തിന്റെയും ഇക്കസഫി സെന്ററിന്റെയും സ്ഥാപകൻ എന്ന നിലയിലും ശ്രദ്ധേയനായ ഇദ്ദേഹത്തിന് നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. വീനസ് ബുക്ക് പബ്ലിക്കേഷൻസ് ഡയറക്ടർ ഉണ്ണിമായയാണ് ഭാര്യ. മക്കൾ – ശിവാനി, നിരഞ്ജന്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുസ്തഫാബാദിൽ 4 നില കെട്ടിടം തകർന്ന് വീണ സംഭവം ; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി...

0
ന്യൂഡല്‍ഹി : ഡല്‍ഹി മുസ്തഫാബാദില്‍ നാലു നില കെട്ടിടം തകര്‍ന്ന് വീണ്...

ഐ​പി​എ​ൽ ; ല​ക്നോ സൂ​പ്പ​ർ ജ​യ​ൻറ്സി​നെ​തി​രെ സ​ഞ്ജു സാം​സ​ൺ ക​ളി​ച്ചേ​ക്കി​ല്ലെ​ന്ന് സൂ​ച​ന

0
ജ​യ്പൂ​ർ: ഐ​പി​എ​ല്ലി​ൽ ല​ക്നോ സൂ​പ്പ​ർ ജ​യ​ൻറ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ നി​ര​യി​ൽ സ​ഞ്ജു...

പത്തനംതിട്ട നഗരത്തിലെ കുടിവെള്ളപ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാക്കണം ; സിപിഐ

0
പത്തനംതിട്ട : നഗരത്തിലെ കുടിവെള്ളപ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാക്കണമെന്ന് സിപിഐ കല്ലറക്കടവ് ബ്രാഞ്ച് സമ്മേളനം...

മയക്കുമരുന്ന് ഉപയോഗം സമ്മതിച്ചു : നടൻ ഷൈൻ ടോം ചാക്കോയെ പോലീസ് അറസ്റ്റ് ചെയ്തു

0
കൊച്ചി: മയക്കുമരുന്ന് ഉപയോഗം സമ്മതിച്ച നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ....