പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം .എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 313 -മത് സ്നേഹഭവനം വിദേശ മലയാളിയായ മില്ലിയുടെയും കൂട്ടുകാരുടെയും സഹായത്താൽ തിരുവൻവണ്ടൂർ തൊണ്ടറപ്പടി വീട്ടിൽ അകാലത്തിൽ മകനെ നഷ്ടപ്പെട്ട വിധവയായ ഭാരതിക്കും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും കേന്ദ്രമന്ത്രി അഡ്വ.ജോർജ് കുര്യൻ നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി ഒരു ഭവനം ഇല്ലാതെ ചോർന്നൊലിക്കുന്ന സുരക്ഷിതമല്ലാത്ത ഒരു കുടിലിൽ ആയിരുന്നു വിധവയായ ഭാരതിയും രോഗിയായ മകൻ ഗോപിയും മരുമകൾ സൂജനയും മൂന്ന് കൊച്ചു കുട്ടികളുമടങ്ങിയ ആറംഗ കുടുംബം. അങ്ങനെയിരിക്കെ ഏതാനും മാസങ്ങൾക്കു മുമ്പ് അത്യാസന്ന നിലയിൽ കഴിഞ്ഞിരുന്ന ഗോപി മരണപ്പെടുകയും ഇവരുടെ ദയനീയ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി മൂന്ന് മുറികളും അടുക്കളയും ഹാളും സിറ്റൗട്ടും അടങ്ങിയ ഇരുനില വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ കലാരമേഷ് ,എസ് .കെ. രാജീവ് ,കോഡിനേറ്റർ കെ. പി. ജയലാൽ, കെ. എം. സജി, ഗോപകുമാർ, സജൻ എന്നിവർ പ്രസംഗിച്ചു.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.