പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 326-മത്തെയും 327 -മത്തെയും സ്നേഹ ഭവനങ്ങൾ ഷിക്കാഗോ, എൽമാഷ് സി. എസ്. ഐ ചർച്ചിന്റെ ജോണിന്റെയും നിതയുടെയും സഹായത്താൽ ചിറ്റാറിൽ പരവൂർ സ്വദേശിയായ രാജി ജയചന്ദ്രനും വടശ്ശേരിക്കര സ്വദേശിയായ അനില അജോ ജോസഫിനും നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ചർച്ച് അംഗമായ ഉമ്മൻ തോംസൺ നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ ദുരിത അവസ്ഥയിൽ കഴിഞ്ഞിരുന്ന രാജിയും ഭർത്താവ് ഹൃദ്രോഗിയായ ജയചന്ദ്രൻ മൂന്ന് കുട്ടികളും അടങ്ങിയ കുടുംബത്തിനും കലാകാരിയായ അനില അജോ ജോസഫും കുടുംബത്തിനും 6 സെൻറ് ഭൂമി വീതം ടീച്ചർ നൽകുകയും അതിൽ ഇവർക്കായി ജോണും നിതയും നൽകിയ തുക ഉപയോഗിച്ച് രണ്ട് ഇരു നില വീടുകൾ നിർമ്മിച്ചു നൽകുകയായിരുന്നു. വർഷങ്ങൾക്കു മുമ്പ് ചിറ്റാറിൽ ഏലിയാമ്മ ടീച്ചറിന് നൽകിയ ഭൂമിയാണ് 6 കുടുംബങ്ങൾക്കായി ടീച്ചർ വീതിച്ച് നൽകിയത്. ബാക്കി നാല് ഭവനങ്ങൾ കൂടി നിർമ്മാണത്തിലാണ്. ചടങ്ങിൽ വാർഡ് മെമ്പർ നിഷ അഭിലാഷ്, പ്രോജക്ട് കോഡിനേറ്റർ കെ .പി. ജയലാൽ, മധു ചിറ്റാർ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1