കൊഴുവല്ലൂര്‍ : ഡോ. പൗലോസ് മാർ ക്രിസോസ്റ്റം പബ്ലിക് ലൈബ്രറി ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള ഉത്ഘാടനം നിർവ്വഹിച്ചു. കേരളത്തിൽ കൊഴുവല്ലൂർ പോലെയുള്ള ഒരു ഗ്രാമീണ മേഖലയിൽ അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പടെ ഒരുക്കി ഒരു ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം സംസ്ഥാനത്തിന്‍റെ സാങ്കേതിക വളർച്ചയുടെ മുഖമുദ്രയാണെന്ന് പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കോളേജ് മാനേജർ & സിഇഒ എഞ്ചി.ജോസ് തോമസ് അധ്യക്ഷത വഹിച്ചു. സ്ഥലം എംഎൽഎ, സംസ്ഥാന ഫിഷറീസ്, സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ, മെട്രോപോളിറ്റൻ മലങ്കര ഓർത്തഡോക്സ് സിറിയൻ സഭ ചെങ്ങന്നൂർ ഭദ്രാസനം ഡോ.മാത്യൂസ് മാർത്തിമോതിയോസ് തിരുമേനി തുടങ്ങിയവര്‍ മുഖ്യ പ്രഭാഷണം നടത്തി.
കൊഴുവല്ലൂർ ദേശവാസികൾക്കുള്ള ഒരു പൊതു ലൈബ്രറി ആയി ലൈബ്രറി പ്രയോജനപ്പെടുത്താമെന്ന് എഞ്ചി. ജോസ് തോമസ് വ്യക്തമാക്കി. ഉത്ഘാടനച്ചടങ്ങിനൊപ്പം ഈ വർഷത്തെ പുതിയ ബാച്ചിലേക്കുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ ഇൻഡക്ഷൻ പ്രോഗ്രാമും നടത്തി. ചടങ്ങിൽ സെന്റ് തോമസ് എഡ്യൂക്കേഷൻ സൊസൈറ്റി ട്രഷറർ ജേക്കബ് തോമസ്, അക്കാദമിക് കോർഡിനേറ്റർ ഡോ.യോഗേഷ് എം, ഫസ്റ്റ് ഇയർ കോർഡിനേറ്റർ പ്രൊഫ. ബിബിൻ മാത്യു തുടങ്ങിയവർ ആശംസ അറിയിച്ചു.