Monday, April 21, 2025 8:29 pm

അവകാശബോധത്തിനൊപ്പം മനസ്സിൽ കരുണയും വേണം ; മുൻ ധനമന്ത്രി ടി എം തോമസ് ഐസക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : അവകാശബോധത്തിനൊപ്പം മനസ്സിൽ കരുണയും വേണമെന്ന്  മുൻ ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്ക് പറഞ്ഞു. കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി സ്നേഹാലയത്തിൻ്റെ രണ്ടാം നിലയുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളൊക്കെ ആളുകളെ അവകാശങ്ങൾക്ക് വേണ്ടി സംഘടിപ്പിക്കുന്നവരാണ്. അതു നല്ല കാര്യമാണ് എന്നാൽ അവകാശം ചോദിക്കാൻ കഴിവില്ലാത്തവർ കിടപ്പ് രോഗികൾ, ഭിന്നശേഷിക്കാർ അവർക്ക് വേണ്ടിയാണ് പാലിയേറ്റീവ് പ്രവർത്തനം കൂടി ഏറ്റെടുക്കുന്നത്.

അവകാശബോധത്തിനൊപ്പം മനസ്സിൽ കരുണയും വേണം. ഏതാനും മാസങ്ങൾക്ക് മുൻപ് ഇവിടെയെത്തുമ്പോൾ മുകളിലത്തെ നിലയുടെ പണിപൂർത്തി ആയിട്ടില്ല. കൃത്യതയോടും ആവേശത്തോടെയും നിശ്ചയദാർഢ്യത്തോടെയുമാണ് ഉദയഭാനു ,ശ്യാം ലാൽ തുടങ്ങിയവർ നേതൃത്വം നൽകി പണി പൂർത്തികരിച്ചത്. ഇതുപോലെയുള്ള പാലിയേറ്റീവിനെ ഇന്നത്തേകാലത്ത് കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇനിയുള്ള നാളുകളിൽ നമ്മുടെ ജില്ല സമ്പൂർണ്ണ പാലിയേറ്റീവ് ആയി മാറുമെന്നതിൽ യാതൊരു സംശയവുമില്ല.

കുറച്ചുകൂടെ കഴിഞ്ഞാൽ നമ്മുടെ സമൂഹത്തിൽ 20% ശതമാനം 60 വയസ്സ് കഴിഞ്ഞവരാണ് അവർക്ക് പ്രേത്യേക പരിഗണന ലഭിക്കണമെങ്കിൽ ഇന്നത്തേകാലത്തുള്ള പാലിയേറ്റീവിനെ നല്ലരീതിയിൽ നടത്തികൊണ്ടുപോയാലെ അത് സാധിക്കൂ. രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും സഹകരിപ്പിക്കുക,അതാണ് ഈ പാലിയേറ്റിവിന്റെ ശൈലി. അതിനുത്തമ ഉദാഹരണമാണ് പല സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സാമിപ്യം. സമൂഹത്തെ മൊത്തത്തിൽ ഉൾകൊള്ളിച്ചാണ് ഒരു പാലിയേറ്റിവ് നടത്തപ്പെടേണ്ടത് ഡോ.ഐസക്ക് കൂട്ടിച്ചേർത്തു.

രണ്ടാം നില കെട്ടിടം പണികഴിപ്പിച്ചു നൽകിയ കായംകുളം ഗോവിന്ദ മുട്ടം ഗ്യാലക്സി ഹോംസ്കൂൾ ചെയർമാൻ എൻ സുനിൽകുമാറിനെ പിആർപിസി രക്ഷാധികാരി കെ പി ഉദയഭാനു ആദരിച്ചു. സ്നേഹാലയത്തിന് അടുക്കള നിർമ്മിച്ച് നൽകിയ മല്ലേലി ശ്രീധരൻ നായർ, സ്നേഹാലയവുമായി സഹകരിച്ചു വരുന്ന
ബിലിവേഴ്സ് ചർച്ച ഹോസ്പിറ്റൽ മാനേജർ റവ. സജു തോമസ്, കെ ജെ തോമസ് (കണ്ണന്താനം) ഡി മനോഹരൻ (കോൺട്രാക്ടടർ ) ഡോ.ഡാനിഷ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. പ്രവാസികൾ നൽകിയ രോഗികൾക്കുള്ള ഉപകരങ്ങൾ ഷാബു കോന്നിയിൽ നിന്ന് അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ഏറ്റുവാങ്ങി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി പുതിയ രോഗികളെ പരിചരണത്തിനായി സ്വീകരിച്ചു. കോന്നി പഞ്ചായത്ത് പ്രസിഡൻ്റ് സുലേഖ വി നായർ രോഗികൾക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ സൊസൈറ്റി പ്രസിഡൻ്റ് ശ്യാംലാൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ മറിയം റോയി, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാകുമാരി ചാങ്ങയിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വർഗ്ഗീസ് ബേബി, തുളസീമണിയമ്മ, റവ. ജിജി തോമസ് എന്നിവർ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി കെ എസ് ശശികുമാർ സ്വാഗതവും സ്നേഹാലയം അഡ്മിനിസ്ട്രേറ്റർ കെ ആർ സോമനാഥൻ നന്ദിയും പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മൂവാറ്റുപുഴ കാർഷികോത്സവ് 2025 സ്വാഗത സംഘം ഓഫീസ് ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ കാർഷികോത്സവ് 2025 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു....

എന്റെ കേരളം – പ്രദര്‍ശന വിപണനമേള : ടെന്‍ഡര്‍ ക്ഷണിച്ചു

0
പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍...

ട്രാവൻകൂർ റയോൺസ് ഭൂമിയിൽ ആരംഭിക്കുക മലിനീകരണങ്ങളില്ലാത്ത ആധുനിക രീതിയിലുള്ള വ്യവസായങ്ങൾ : മന്ത്രി പി....

0
കൊച്ചി: ട്രാവൻകൂർ റയോൺസ് ഭൂമിയിൽ ഇലക്ട്രോണിക് പാർക്ക് ഉൾപ്പെടെയുള്ള വ്യവസായങ്ങൾ വരുന്നതോടെ പെരുമ്പാവൂരിൻ്റെ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ജില്ലാ ആസൂത്രണ സമിതി യോഗം ഏപ്രില്‍ 23ന് ജില്ലാ ആസൂത്രണ സമിതി യോഗം...