ദോഹ : പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനുമായ ഡോ. യൂസുഫുൽ ഖറദാവി അന്തരിച്ചു. 96 വയസായിരുന്നു. ദോഹയിലാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഖത്തറില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മരണ വിവരം അറിയിച്ചത്. ആഗോള മുസ്‌ലിം പണ്ഡിത സഭയുടെ മുൻ അധ്യക്ഷനാണ്. 120ലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. മക്ക ആസ്ഥാനമായുള്ള മുസ്‍ലിം വേൾഡ് ലീഗ്, കുവൈത്തിലെ ഇന്റർനാഷനൽ ഇസ്‍ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷൻ തുടങ്ങിയ നിരവധി ആഗോള മതസംഘടനകളിൽ അംഗമായിരുന്നു.
ഡോ. യൂസുഫുൽ ഖറദാവി അന്തരിച്ചു
RECENT NEWS
Advertisment