പന്തളം : കൊച്ചുമകളുടെ ചികിത്സാച്ചെലവുകൾക്കായി ഉണ്ടായിരുന്ന വീടുംസ്ഥലവും വിൽക്കേണ്ടിവന്ന സിനിമ നാടക നടി കുടശ്ശനാട് കനകത്തിന് ഓർത്തഡോക്‌സ് സഭയുടെ കരുതലിൽ സ്വന്തംനാട്ടിൽ വീടൊരുങ്ങുന്നു. സഭയുടെ ആർദ്രം ചാരിറ്റബിൾ സൊസൈറ്റി വഴിയാണ് വീട് പണിതുനൽകുന്നത്. വീട് നഷ്ടമായതിനെത്തുടർന്ന് വർഷങ്ങളായി കനകം വാടകവീടുകളിൽ താമസിക്കുകയായിരുന്നു. സ്വന്തമായി സ്ഥലമില്ലാതിരുന്നതിനാൽ സർക്കാർ പദ്ധതികളിലും പരിഗണിച്ചില്ല. തുടർന്ന് കസ്തൂർബാ ഗാന്ധിഭവൻ ഡയറക്ടർ കുടശ്ശനാട് മുരളിയുടെ നേതൃത്വത്തിൽ കോട്ടയം ദേവലോകം അരമനയിലെത്തി ബസേലിയോസ് മർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയ്ക്ക് നിവേദനം നൽകിയതിനെത്തുടർന്നാണ് വീടുപണിക്കായി സഭയിൽനിന്ന് എട്ടുലക്ഷം രൂപ അനുവദിച്ചത്. കനകം ഇതിനിടയിൽ സ്വന്തമാക്കിയ 2.75 സെന്റ് ഭൂമിയിലാണ് വീട് പണിയുന്നത്. വീടിന്റെ ശിലാസ്ഥാപനം കുടശ്ശനാട് സെയ്‌ന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് പള്ളി വികാരി ഫാ. വിൽസൺ ശങ്കരത്തിൽ നിർവഹിച്ചു. ഫാ. ടിനൊ തങ്കച്ചൻ, ജെയിംസ് മുളപ്പംപള്ളിൽ, ഡോ. കെ.സി.രാജു, ജോസ് കുളങ്ങര, ഹരികൃഷ്ണൻ, പി.വി.രാജഗോപാൽ, ശശി, ബിനോയ്, കുഞ്ഞുമോൻ, ജോർജുകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033