ആരോഗ്യത്തിൽ മുൻപന്തിയിലുള്ള പാനീയങ്ങളിലൊന്നാണ് ബാർലി വെള്ളം. പോഷക സമൃദ്ധമായ പാനീയമാണ് ഇത്. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. പുരാതന കാലം മുതൽ ഇത് വിവിധ തരത്തിലുള്ള ആരോഗ്യഗുണങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. ബാർലി വെള്ളം ദിവസവും കുടിക്കുന്നത് ശരീരത്തിനെ ആരോഗ്യത്തിനെ നിലനിർത്താൻ സഹായിക്കുന്നു. ആരോഗ്യകരമായ ഈ പാനീയത്തിൽ ബി വിറ്റാമിനുകൾ, ധാതുക്കൾ (മാംഗനീസ്, ഫോസ്ഫറസ്, സെലിനിയം, ഇരുമ്പ്, സിങ്ക്, കാൽസ്യം), ഭക്ഷണ നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, ഫൈറ്റോകെമിക്കലുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ബാർലി വെള്ളം ഉണ്ടാക്കുന്നതിന് ഒരു കപ്പ് ബാർലി 7-8 കപ്പ് വെള്ളത്തിൽ, കറുകപ്പട്ട, ഇഞ്ചി എന്നിവ ചേർത്ത് തിളപ്പിക്കുക. 30 മിനുറ്റിന് ശേഷം ഇത് അരിച്ചെടുത്ത് നാരങ്ങാ നീരും തേനും ചേർത്ത് കഴിക്കാം.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
ആരോഗ്യകരമായ ദഹനവും മെറ്റബോളിസവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ ബാർലി വെള്ളം സഹായിക്കുന്നു. ബാർലി വെള്ളം ഉയർന്ന കലോറിയും കൊഴുപ്പ് കുറഞ്ഞതും എപ്പോഴും ജലാശം നിലനിർത്തുന്നതുമാണ്. ഇത് കൂടാതെ ബാർലി വെള്ളത്തിന് മെറ്റബോളിസത്തിനെ ത്വരിതപ്പെടുത്തി സാവധാനത്തിൽ ദഹിപ്പിക്കുന്നതിന് സഹായിക്കുന്നു. അങ്ങനെ ഇത് മൊത്തത്തിലുള്ള ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ഗർഭിണികൾക്ക് നല്ലത്
പോഷകങ്ങളാൽ സമ്പന്നമായതിനാൽ ബാർലി വെള്ളം ഗർഭിണികൾക്ക് നല്ലതാണ്. ഇത് ഗർഭാവസ്ഥയിലുള്ള സ്ത്രീകൾക്ക് വിവിധ തരത്തിലുള്ള ആരോഗ്യഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു. മലബന്ധം അകറ്റുന്നതിന് സഹായിക്കുന്നു.