Tuesday, April 29, 2025 7:45 am

തലവടി, എടത്വ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: തലവടി, എടത്വ പഞ്ചായത്തുകളിലാണ് ഇപ്പോള്‍ കുടിവെള്ളക്ഷാമം രൂക്ഷം. മായിക്കൊണ്ടിരിക്കുന്നത് ചുറ്റും വെള്ളമാണെങ്കിലും കുടവെള്ളത്തിനായി നെട്ടോട്ടം ഓടണ്ട അവസ്ഥയാണ് ഇവിടുള്ളവര്‍ക്ക്.വെള്ളക്കെട്ട് വ്യാപകമായതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ മഴവെള്ള സംഭരണവും കഴിയാത്ത സ്ഥിതിയാണ്. 17 കര്‍ഷകര്‍ക്കായി മുമ്പ് തലവടി വെള്ളകിണറില്‍ സ്ഥാപിച്ച സംഭരണിയുടെ പൂര്‍ത്തീകരണം വാട്ടര്‍ അതോറിറ്റി പാതിവഴിയില്‍ ഉപേക്ഷിച്ചതാണ് തിരിച്ചടിയായത്. നീരേറ്റുപുറം മുതല്‍ തലവടി വരെ 1500 മീറ്റര്‍ പൈപ്പ് ലൈന്‍ ഇട്ടാല്‍ ആവശ്യത്തിന് വെള്ളം സംഭരിക്കാന്‍ കഴിയും. 2006ല്‍ പണികഴിപ്പിച്ച ജലസംഭരണിക്കായി പൈപ്പും പണവും കണ്ടെത്താന്‍ വാട്ടര്‍ അതോറിറ്റി ചെറുവിരല്‍പോലും അനക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

രണ്ട് പൈപ്പ് ലൈന്‍ വേണ്ടിടത്ത് ഇപ്പോള്‍ ഒറ്റ പൈപ്പ് ലൈനാണുള്ളത്. ഇക്കാരണത്താല്‍ പകല്‍ തലവടിയിലും രാത്രി എടത്വയിലും കുടിവെള്ളം ഷിഫ്റ്റായാണ് കിട്ടുക. 1500 മീറ്ററില്‍ രണ്ട് പൈപ്പ് ലൈന്‍ ഇട്ടാല്‍ 24 മണിക്കൂറും ഈ രണ്ട് പഞ്ചായത്തിലും കുടിവെള്ളം ലഭ്യമാകും. ഇതിനായി നാട്ടുകാരും ജനപ്രതിനിധികളും പരാതികളും നിവേദനങ്ങളും നിരവധി നല്‍കിയെങ്കിലും അതൊന്നും പരിഗണിക്കപ്പെട്ടില്ല. കുടിവെള്ളം ഫലപ്രദമായി കിട്ടാത്തതിനാല്‍ പലരും പണം കൂടുതല്‍ നല്‍കി വെള്ളം വാങ്ങുകയാണ്. സാമ്പത്തിക പ്രയാസമുള്ള കുടുംബങ്ങള്‍ കിലോമീറ്ററുകളോളം സഞ്ചരിച്ച്‌ വെള്ളം ശേഖരിക്കുന്നു.

കിയോസ്കുകളും നോക്കുകുത്തികളായതോടെ കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലെ സമാന്തര ജലവിതരണവും മുടങ്ങി. 13 ഗ്രാമപഞ്ചായത്തുകളിലെ ഒട്ടുമിക്ക പ്രദേശത്തും ശുദ്ധജലക്ഷാമം രൂക്ഷമാണ്. ഏറെ സമരങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ഒടുവില്‍ കേന്ദ്രീകൃത ജലവിതരണം ലക്ഷ്യമിട്ട് ആരംഭിച്ച കിയോസ്കുകളാണ് ലക്ഷ്യം കാണാത്തത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുലി പല്ല് കൈമാറിയത് രഞ്ജിത്ത് എന്നയാള്‍ എന്ന് റാപ്പര്‍ വേടന്റെ മൊഴി

0
കൊച്ചി : പുലി പല്ല് കൈമാറിയത് രഞ്ജിത്ത് എന്നയാള്‍ എന്ന് റാപ്പര്‍...

മുനമ്പം ഭൂമി കേസിൽ വഖഫ് ബോർഡ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
കൊച്ചി : മുനമ്പം ഭൂമി കേസിൽ വഖഫ് ബോർഡ് നൽകിയ ഹർജി...

വേടനെതിരെ ലഹരി ഉപയോഗവും ഗൂഢാലോചനയും ചുമത്തി പോലീസ് എഫ്ഐആര്‍

0
കൊച്ചി : കഞ്ചാവ് കേസിൽ ഇന്നലെ പിടിയിലായ റാപ്പര്‍ വേടനെതിരെ ലഹരി...

പഹൽഗാം ഭീകരാക്രമണത്തിന് പ്രദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിച്ച് എൻഐഎ

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിന് പ്രദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിച്ച്...