മൈലപ്ര: മൈലപ്ര മണ്ഡലം കോണ്‍ഗ്രസ് വാര്‍ഡ് തല കണ്‍വെന്‍ഷന്‍ കോട്ടമല മൂന്നാം വാര്‍ഡില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൈലപ്ര പഞ്ചായത്തിന്‍റ ഭരണം കൈയ്യാളുന്ന ഇടതുപക്ഷ ഭരണ സമിതി പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിലോ പുതിയ പദ്ധതികള്‍ രൂപീകരിക്കുന്നതിലോ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല. പഞ്ചായത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ കുടിവെള്ള പ്രശ്നം പരിഹരിക്കുമെന്ന് വാഗ്ദാനം നല്‍കിയിട്ടുതന്നെ വര്‍ഷം രണ്ടായി. ഗ്രാമീണ റോഡുകളില്‍ പൈപ്പ് ഇടുന്നതിനുള്ള കുഴിയെടുത്ത് റോഡു മുഴുവന്‍ താറുമാറായിരിക്കുകയാണ്. കുഴിയില്‍ വീണ് പല അപകടങ്ങളും നടന്നിരുന്നു. കോട്ടമല അടക്കമുള്ള വാര്‍ഡുകളില്‍ റോഡുകളുടെ ശോചനീയാവസ്ഥ ദയനീയമാണ്.
എം.എല്‍.എ ഫണ്ട്, ജില്ലാ പഞ്ചായത്ത് ഫണ്ട് എന്നിവ വേണ്ട രീതിയില്‍ നല്‍കി പ്രശ്നം പരിഹരിക്കുവാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല. വാര്‍ഡ് പ്രസിഡന്‍റ് കെ.എസ്. തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, അബ്ദുള്‍കലാം ആസാദ്, മണ്ഡലം പ്രസിഡന്‍റ് വില്‍സന്‍ തുണ്ടിയത്ത്, ജയിംസ് കീക്കരിക്കാട്ട്, മാത്യു തോമസ്, സിബി ജേക്കബ്, രാജു പൂല്ലൂര്‍, എല്‍സി ഈശോ, ജെസി വര്‍ഗീസ്, ലിബു മാത്യു, പ്രസാദ് ഉതിമൂട്, ജോര്‍ജ് യോഹന്നാന്‍, സുനില്‍ കുമാര്‍.എസ്, ബിന്ദു ബിനു, മഞ്ജു സന്തോഷ്, ബാബു കോട്ടയ്ക്കല്‍, കെ.പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ വാര്‍ഡുതലത്തിലുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.