Tuesday, April 22, 2025 7:30 am

ഡൽഹിയിലെ കുടിവെള്ളക്ഷാമം ; പൈപ്പുകളിൽ ചോർച്ചയുണ്ടാക്കാൻ ശ്രമമെന്ന് ആം ആദ്‌മി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഡൽഹിയിലെ കുടിവെള്ള ക്ഷാമത്തിൽ ആം ആദ്മി യും ബിജെപിയും നേർക്ക് നേർ. പൈപ്പുകളിൽ ചോർച്ചയുണ്ടാക്കാൻ ശ്രമം നടക്കുന്നതായി ആം ആദ്മി ആരോപിക്കുന്നു. ഡൽഹിയിലെ ജനങ്ങൾക്കെതിരെ ഗൂഢാലോചന നടത്തുന്നവരെ കണ്ടുപിടിക്കണമെന്നും മന്ത്രി അതിഷി ആവശ്യപ്പെട്ടു. അരവിന്ദ് കേജ്രിവാൾ ആണ് എല്ലാ പ്രശ്നനങ്ങൾക്കും കാരണമെന്ന് ചൂണ്ടികാട്ടി ബിജെപി കിഴക്കൻ ഡൽഹിയിൽ സമരം തുടങ്ങി. ഡൽഹി കടുത്ത ജലപ്രതിസന്ധിയിൽ വലയുന്ന സാഹചര്യത്തിൽ, ദേശീയ തലസ്ഥാനത്തെ ജല പൈപ്പ് ലൈനുകളിൽ പട്രോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് അതിഷി ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറയ്ക്ക് കത്ത് നൽകി.

പ്രധാന ജല പൈപ്പ് ലൈനുകളിൽ പോലീസിനെ വിന്യസിക്കണമെന്നും അടുത്ത 15 ദിവസത്തേക്ക് ദേശീയ തലസ്ഥാനത്ത് പട്രോളിംഗ് വർദ്ധിപ്പിക്കണമെന്നും അവർ കമ്മീഷണറോട് ആവശ്യപ്പെട്ടു. ഇതിനിടെ എഎപി എംഎൽഎമാർ കേന്ദ്ര ജലശക്തി മന്ത്രി സിആർ പാട്ടീലിൻ്റെ ഡൽഹിയിലെ വസതിയിലെത്തി. സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.എന്നാൽ, ദേശീയ തലസ്ഥാനത്ത് രൂക്ഷമായ ജലക്ഷാമത്തിൽ എഎപി സർക്കാരിനെ കുറ്റപ്പെടുത്തുകയാണ് ബിജെപി. സ്വകാര്യ ടാങ്കറുകൾ കൂടുതൽ പണം ഈടാക്കുന്നതിനാൽ ദ്വാരക നിവാസികൾ പ്രതിസന്ധിയിലാണെന്നും അവർക്ക് സർക്കാർ ടാങ്കറുകൾ പ്രയോജനപ്പെടുത്താൻ കഴിയുന്നില്ലെന്നും ബിജെപി എംപി കമൽജീത് സെഹ്‌രാവത്ത് പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പി.​വി. അ​ൻ​വ​റി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ വ​ഴി തേ​ടി കോ​ൺ​ഗ്ര​സ്

0
മ​ല​പ്പു​റം : നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പ് യു.​ഡി.​എ​ഫ്​ പ്ര​വേ​ശ​നം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ...

പുതിയ പാപ്പ വരുന്നതുവരെ ചുമതലകൾ ‘കാമെർലെംഗോ’ പദവി കർദിനാൾക്ക്

0
വത്തിക്കാൻ സിറ്റി: പുതിയ മാർപാപ്പ തെരഞ്ഞെടുക്കപ്പെടുന്നതുവരെ ‘കാമെർലെംഗോ’ എന്ന പദവിയിലുള്ള കർദിനാളാണ്...

മണ്ണിടിച്ചിൽ : ജമ്മുവിൽ ദേശീയപാത ര​ണ്ടാം ദി​വ​സ​വും അടച്ചു

0
ര​ജൗ​രി : മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് ജ​മ്മു-​ശ്രീ​ന​ഗ​ർ ദേ​ശീ​യ പാ​ത തു​ട​ർ​ച്ച​യാ​യി ര​ണ്ടാം...

ഗോകുലം ഗ്രൂപ്പിന്റെ കണക്കുകൾ പരിശോധിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി : വിദേശ നാണയ വിനിമയച്ചട്ട ലംഘനത്തിൽ ഗോകുലം ഗ്രൂപ്പിന്റെ കണക്കുകൾ...