Friday, May 9, 2025 6:05 pm

പെ​രു​നാ​ട് മു​ണ്ട​ൻ​മ​ല​യി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം ; ജ​ല​വി​ഭ​വ വ​കു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു

For full experience, Download our mobile application:
Get it on Google Play

റാ​ന്നി : പെ​രു​നാ​ട് മു​ണ്ട​ൻ​മ​ല​യി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജ​ല​വി​ഭ​വ വ​കു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം പ്ര​മോ​ദ് നാ​രാ​യ​ൺ എം.​എ​ൽ.​എ വി​ളി​ച്ചു​ചേ​ർ​ത്ത ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ജ​ല അ​തോ​റി​റ്റി അ​ധി​കൃ​ത​രു​ടെ​യും യോ​ഗ​ത്തി​ലെ​ടു​ത്ത തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത്. ജ​ല അ​തോ​റി​റ്റി നി​ർ​മി​ക്കു​ന്ന പെ​രു​നാ​ട് – അ​ത്തി​ക്ക​യം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പു​മാ​യി അ​ടു​ത്ത ദി​വ​സം ത​ന്നെ ബ​ന്ധി​പ്പി​ച്ച് മു​ണ്ട​ൻ​മ​ല ഭാ​ഗ​ത്ത് കു​ടി​വെ​ള്ളം എ​ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ യോ​ഗ​ത്തി​ൽ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത്.

ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ പൂ​വ​ൻ​മ​ല – പു​റം​പാ​റ​ത​ടം ഭാ​ഗ​ത്ത് കു​ടി​വെ​ള്ളം എ​ത്തു​ന്ന​തി​ന് പ​ദ്ധ​തി ത​യ്യാ​റാ​ക്കു​ന്ന​തി​നാ​യി സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് ജ​ല​വി​ഭ​വ വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ എം.​എ​ൽ.​എ ചു​മ​ത​ല​പ്പെ​ടു​ത്തി. അ​ങ്ങാ​ടി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കി​ണ​റി​ന്‍റെ ഭാ​ഗ​ത്ത് ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ചാ​ല് കീ​റു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം ആ​രം​ഭി​ച്ചു. പ​മ്പ് ഹൗ​സു​ക​ളി​ൽ പ​ക​ര​മു​ള്ള മോ​ട്ടോ​റു​ക​ൾ അ​ടി​യന്തിര സാ​ഹ​ച​ര്യ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വേ​ണ്ടി അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്യാ​നും തീ​രു​മാ​ന​മാ​യി. കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന ബം​ഗ്ലാം ക​ട​വ് കോ​ലി​ഞ്ചി ഭാ​ഗം, ത​ല​ച്ചി​റ മു​ക്കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ലു​ള്ള അ​പാ​ക​ത പ​രി​ഹ​രി​ക്കാ​നും യോ​ഗ​ത്തി​ൽ നി​ർ​ദ്ദേ​ശം ന​ൽ​കി.

വാ​ൽ​വ് ഓ​പ്പ​റേ​റ്റ​ർ​മാ​ർ ജ​ല​വി​ത​ര​ണ​ത്തി​ന് കൃ​ത്യ​മാ​യ സ​മ​യ​ക്ര​മം പാ​ലി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യി ഉ​യ​ർ​ന്നു. വാ​ൽ​വ് ഓ​പ്പ​റേ​റ്റ​ർ​മാ​ർ ത​ങ്ങ​ൾ​ക്ക് താ​ല്പ​ര്യ​മു​ള്ള ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മാ​ത്രം സ്ഥി​രം വെ​ള്ളം തു​റ​ന്നു​വി​ടു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ഇ​ത് പ​രി​ശോ​ധി​ച്ച്​ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം.​എ​ൽ.​എ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ഓ​രോ പ്ര​ദേ​ശ​ത്തെ​യും കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും പ​രി​ഹ​രി​ക്കു​ന്ന​തി​നും ജ​ല അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ്ര​ത്യേ​ക ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​എ​സ്. ഗോ​പി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ല​ത മോ​ഹ​ൻ, ബി​ന്ദു വ​ള​യ​നാ​ട്ട്, ഉ​ഷ ഗോ​പി, കെ.​ആ​ർ. പ്ര​കാ​ശ്, സൂ​പ്ര​ണ്ടി​ങ്​ എ​ൻ​ജി​നീ​യ​ർ സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

24 നഗരങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ അയച്ച ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തുവെന്ന് റിപ്പോർട്ട്

0
ന്യൂഡൽഹി: ജമ്മു ഉൾപ്പെടെ വിവിധ ഇന്ത്യൻ മേഖലയിലേക്ക് മിസൈലുകൾ തൊടുത്ത് പാകിസ്താൻ...

കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

0
ചാലക്കുടി: തൃശൂരിൽ പുതുക്കാട് സ്റ്റാന്‌റിന് മുൻപിൽ കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ചുകയറി...

കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 103.24 കോടി രൂപ കൂടി അനുവദിച്ചു

0
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 103.24 കോടി രൂപ കൂടി...

ഇന്ത്യ – പാകിസ്ഥാൻ സംഘർഷം ; പ്രത്യേകം പ്രാർത്ഥന നടത്താൻ മലങ്കര ഓർത്തഡോക്സ് സഭ...

0
തിരുവനന്തപുരം: ഇന്ത്യ - പാകിസ്ഥാൻ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ ഞായറാഴ്ച്ച രാജ്യത്തിനായി...