തിരുവല്ല : തിരുവല്ല പട്ടണത്തിലും സമീപ പ്രദേശങ്ങളിലും അപ്രതിക്ഷിതമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിൽ മർച്ചൻറ്സ് അസ്സോസിയേഷൻ പ്രതിഷേധിച്ചു. വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തെ മാത്രം ആശ്രയിക്കുന്ന തിരുവല്ലയിലെ ആശുപത്രികളും,, വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഹോസ്റ്റലുകളും, ഹോട്ടലുകളും വീടുകളുമെല്ലാം ടാങ്കർ ലോറിയിൽ കുടിവെള്ളം ഇറേക്കണ്ട ഗതികേടിലാണ്. വ്യാപാരികൾ കുടിവെള്ളം വീടുകളിൽ നിന്നും കന്നാസുകളിൽ കുടിവെള്ളം എത്തിച്ചാണ് കുടിക്കുകയും പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കുകയും മറ്റും ചെയ്യാറുള്ളത്. ജനപ്രതിനിധികളും നഗരസഭയും രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുവാൻ അശ്രദ്ധ കാട്ടുന്നത് തികച്ചും അപലപനീയമാണ്.
അടിയന്തിരമായി അധികൃതർ ഇടപെട്ട് തിരുവല്ലയിലുണ്ടായ രുക്ഷമായ കുടിവെള്ള വിതരണ പ്രതിസന്ധി ഉടൻ പരിഹരിക്കുവാൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം വാട്ടർ അതോറിറ്റി ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ അടക്കമുള്ള സമരത്തിനു വ്യാപാരികൾ നിർബന്ധിതരാകുമെന്നും മർച്ചൻ്റ്സ് അസ്സോസ്സിയേഷൻ്റെ എക്സിക്കൂട്ടിവ് യോഗം തീരുമാനിച്ചു. എം. സലീമിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സജി എം മാത്യു, മാത്യൂസ് കെ ജേക്കബ്, രെഞ്ജിത് ഏബ്രഹാം, ഷിബു പുതുക്കേരിൽ, ശ്രീനിവാസ് പുറയാറ്റ്, ബിനു ഏബ്രഹാം കോശി, ആർ ജനാർദ്ദനൻ, കെ കെ രവി, ജോൺസൺ തോമസ്, അബിൻ ബക്കർ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033