കൊച്ചി: പശ്ചിമ കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം വൈകും.കേടായ മോട്ടോറുകൾ പ്രവർത്തന ക്ഷമമാക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അതുവരെ ടാങ്കറുകളിലെ കുടിവെള്ള വിതരണം തുടരും. കൊച്ചി കോർപ്പറേഷൻ, മരട് നഗരസഭ, ചെല്ലാനം, കുമ്പളങ്ങി, കുമ്പളം പഞ്ചായത്തുകളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുള്ളത്. പിറവം പഴവൂർ പമ്പ് ഹൗസിലെ രണ്ട് മോട്ടോറുകളും തകരാറിലായതോടെയാണ് ജല വിതരണം തടസ്സപ്പെട്ടത്. കുടിവെള്ളം കിട്ടാനില്ലെന്ന പരാതി വ്യാപകമായതോടെയാണ് മന്ത്രി തന്നെ നേരിട്ടെത്തി യോഗം വിളിച്ചത്.
തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളും വാട്ടർ അതോറിറ്റിയിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.പഴവൂർ പമ്പ് ഹൗസിലെ കേടായ മോട്ടറുകളിൽ ആദ്യത്തേത് ഈ മാസം 26 നും രണ്ടാമത്തേത് മാർച്ച് 8 നും മാത്രമേ പ്രവർത്തന ക്ഷമമാവൂ എന്ന് ഉദ്യോഗസ്ഥർ മന്ത്രിയോട് വ്യക്തമാക്കി. ഇതോടെയാണ് കുടിവെള്ള വിതരണം കാര്യ ക്ഷമമാക്കാൻ നോഡൽ ഓഫീസറെ നിയോഗിച്ചത്.
അടിയന്തര സാഹചര്യങ്ങളിൽ പോലും കുടിവെള്ള വിതരണത്തിന് ടാങ്കറുകൾ ഉപയോഗിക്കുന്നതിൽ ടെണ്ടർ വിളിക്കണം എന്നതുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ തടസ്സമാവുന്നുണ്ടെന്ന് തദ്ദേശഭരണസ്ഥാപനങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ജില്ല കളക്ടർ ഉടൻ യോഗം വിളിച്ച് പരിഹരിക്കും. മുൻ കരുതലായി ഒരു മോട്ടോർ കൂടി വാങ്ങാനും വാട്ടർ അതോറിറ്റി തീരുമാനിച്ചു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.