കോന്നി : വേനൽ കടുത്തതോടെ തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ശുദ്ധജല ക്ഷാമം രൂക്ഷമാകുന്നു. കല്ലാറിൽ തേക്കുതോട് മൂഴിയിൽ സ്ഥാപിച്ചിരിക്കുന്ന തണ്ണിത്തോട് ശുദ്ധജല പദ്ധതിയിൽ നിന്നാണ് തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലേക്ക് ആവശ്യമായ കുടിവെള്ളം പമ്പ് ചെയ്യുന്നത്. എന്നാൽ 2011 ലാണ് ശുദ്ധജല പദ്ധതി സ്ഥാപിക്കുന്നത്. എന്നാൽ അതിന് രണ്ട് വര്‍ഷം മുൻപ് തന്നെ തേക്കുതോട് മൂഴിക്ക് സമീപം ഇൻടേക്ക് പമ്പ് ഹൗസ് സ്ഥാപിച്ച് പദ്ധതി ഭാഗികമായി പ്രവർത്തനം ആരംഭിച്ചിരുന്നു.
തുടക്കത്തിൽ ഇരുപത് കിലോമീറ്ററോളം ദൂരത്തിൽ പൈപ്പ് ലൈനുകളും ആയിരത്തോളം ഗാർഹിക കണക്ഷനുകളും ആയിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ ഇരുനൂറ്റി അൻപതിലേറെ കിലോമീറ്റർ ദൂരത്തിലാണ് പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുള്ളത്. അതിനോടൊപ്പം തന്നെ പൊതു ടാപ്പുകളും പ്രവർത്തിക്കുന്നു. പറക്കുളം,മൂർത്തിമൺ, കരിമാൻതോട് എന്നിവടങ്ങളിൽ ആണ് ബൂസ്റ്റർ പമ്പ് ഹൗസുകൾ ഉള്ളത്. ഇവിടുത്തെ മോട്ടോറുകൾ ഇടക്ക് പുനഃസ്ഥാപിച്ചു എങ്കിലും ഗാർഹിക കണക്ഷനുകളും പൊതു ടാപ്പുകളും വർധിച്ചതോടെ മോട്ടോറുകളുടെ പമ്പിങ് ശേഷി കുറയുകയും കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകൾ പൊട്ടുന്നത് പതിവാകുകയും ചെയ്തു.
തേക്കുതോട്, ശ്രീലങ്ക മുരുപ്പ്, മൂർത്തിമൺ, പൂച്ചക്കുളം തുടങ്ങി തണ്ണിത്തോട് പഞ്ചായത്തിന്‍റെ പല ഭാഗങ്ങളും ഉയരം കൂടിയ പ്രദേശങ്ങൾ ആയതിനാൽ പല സ്ഥലങ്ങളിലേക്കും വെള്ളം പമ്പ് ചെയ്ത് കയറ്റുവാൻ കഴിയാതെ പോകുന്നതും ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നു. തണ്ണിത്തോട് പഞ്ചായത്തിൽ കൂടി ഒഴുക്കുന്ന കല്ലാറിൽ നിന്നാണ് കുടിവെള്ളം പമ്പ് ചെയ്യന്നത്. എന്നാൽ കല്ലാർ വറ്റിതുടങ്ങിയതോടെ കുടിവെള്ളം എല്ലാ സ്ഥലങ്ങളിലേക്കും പമ്പ് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
നിറയെ കല്ലുകൾ നിറഞ്ഞ കല്ലാറിൽ പല സ്ഥലങ്ങളിലും വെള്ളം വറ്റിയത് മൂലം കല്ലുകൾ തെളിഞ്ഞു. മണ്ണീറ,തണ്ണിത്തോട്,എളിലുമുള്ളുംപ്ലാക്കൽ പ്രദേശവാസികൾ കുളിക്കുന്നതിനും അലക്കുന്നതിനുമായി കല്ലാറിനെ ആണ് ആശ്രയിക്കുന്നത്. നദി പലയിടത്തും പൂർണ്ണമായി വറ്റിയതോടെ നദിയിൽ ചെറിയ കുഴികൾ ഉണ്ടാക്കി ഇതിൽ നിന്നും വെള്ളം ശേഖരിച്ച് ഉപയോഗിക്കുന്നവരും അനവധിയാണ്.
എലിമുള്ളുംപ്ലാക്കൽ ശുദ്ധജല പദ്ധതി നടപ്പിലാക്കാൻ പഞ്ചായത്ത് ഫണ്ട് വകയിരുത്തിയതായി അറിയിച്ചെങ്കിലും തുടർ നടപടികൾ വേഗത്തിലാകുന്നില്ല. പേരുവാലിയിൽ ശുദ്ധജല പദ്ധതി സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്യാൻ ആണ് തീരുമാനം. എന്നാൽ ഇതിനും ലക്ഷങ്ങൾ ആവശ്യമായി വരും. എല്ലാ വർഷവും പഞ്ചായത്ത് വീടുകളിൽ വെള്ളമെത്തിക്കുന്ന സംവിധാനം നടപ്പാക്കിയിരുന്നു എങ്കിലും ഈ തവണ അതുമില്ല.
വലിയ വില നൽകിയാണ് ആളുകൾ വാഹനങ്ങളിൽ കുടിവെള്ളം എത്തിക്കുന്നത്. ഈ തരത്തിൽ മലയോര മേഖലയിലെ ജനങ്ങൾക്ക് വലിയ തുകകൾ ഒരു മാസം ചിലവാകുന്നുണ്ട്. കുടിവള്ളം മാത്രമല്ല മഴ ലഭിക്കാതെ വന്നതോടെ കാർഷീക വിളകളും കരിഞ്ഞുണങ്ങി. വാഴക്കൃഷിയുടെ പ്രധാന മേഖലയാണ് തണ്ണിത്തോട്, തേക്കുതോട് പ്രദേശങ്ങൾ. എന്നാൽ വിളകൾക്ക് വെള്ളം ലഭിക്കാതെ വന്നതോടെ കാർഷിക വിളകൾ പൂർണ്ണമായി നാശത്തിന്‍റെ വക്കിലാണിപ്പോൾ.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.