രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ചിലര്‍ സാധാ വെള്ളം കുടിക്കും. എന്നാല്‍ ചിലര്‍ രാവിലെ തന്നെ ചെറുചൂടുവെള്ളം കുടിക്കാറുണ്ട്. ഇത്തരത്തില്‍ രാവിലെ തന്നെ ചെറുചൂടുവെള്ളം വെറും വയറ്റില്‍ കുടിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ ഈ തെറ്റുകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രാവിലെ തന്നെ ചൂടുവെള്ളം കുടിച്ചാല്‍ ശരീരത്തിന് നിരവധി ഗുണങ്ങള്‍ ഉണ്ട്. നമ്മളുടെ വയര്‍ ക്ലീനാകും. അതുപോലെ ശരീരത്തില്‍ നിന്നും വിഷമയമായ വസ്തുക്കളെല്ലാം നീക്കം ചെയ്യാനും ഇത് സഹായിക്കുന്നതാണ്. എന്നാല്‍ രാവിലെ തന്നെ ചൂടുവെള്ളം കുടിക്കുമ്പോള്‍ പലരും വെള്ളം ചൂടാക്കി അപ്പോള്‍ തന്നെ ഊതി കുടിക്കുന്നത് കാണാം. ഇത്തരത്തില്‍ നല്ലചൂടോടെ വെള്ളം കുടിക്കരുത്. ഇത്തരത്തില്‍ നല്ലചൂടോടെ വെള്ളം കുടിച്ചാല്‍ വായ വരണ്ട് പോകാന്‍ കാരണമാകും. അതുപോലെ പൊള്ളല്‍ ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. ഇത് കൂടാതെ നിര്‍ജലീകരണം സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. അതുപോലെ തന്നെ വയര്‍ ചീര്‍ക്കല്‍, അസിഡിറ്റി എന്നീ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. അതിനാല്‍ ചെറുചൂടുവെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക.
പലര്‍ക്കും രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കേണ്ടത് ബ്രഷ് ചെയ്യുന്നതിന് മുന്‍പായിരിക്കണം എന്ന തെറ്റിധാരണയുണ്ട്. എന്നാല്‍ ഇത് തെറ്റാണ്. രാത്രിയില്‍ നമ്മുടെ വായില്‍ ഉമിനീരിന്റെ ഉല്‍പാദനം വളരെ കുറവായിരിക്കും. അതിനാല്‍ തന്നെ വായയില്‍ നിരവധി ബാക്ടീരിയകള്‍ നിറഞ്ഞിരിക്കാം. നമ്മള്‍ പിറ്റേ ദിവസം വായപോലും കഴുകാതെ ചൂടുവെള്ളം കുടിക്കുമ്പോള്‍ ഈ ബാക്ടീരിയ എല്ലാം നമ്മളുടെ വയറ്റിലേയ്ക്ക് എത്തുന്നു. ഇത് വയറ്റില്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതിന് കാരണമാണ്. അതിനാല്‍ വായ കഴുകിയതിന് ശേഷം അല്ലെങ്കില്‍ പല്ല് തേച്ചതിന് ശേഷം മാത്രം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
ചിലര്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കും. എന്നാല്‍ ചിലര്‍ ഒരു കുപ്പി വെള്ളം കുടിക്കുന്നത് കാണാം. ചിലര്‍ രണ്ട് അല്ലെങ്കില്‍ മൂന്ന് ഗ്ലാസ് വെള്ളം കുടിക്കുന്നത് കാണാം. എന്നാല്‍ രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ചാല്‍ മതി. അമിതമായി കുടിക്കുന്നത് വയറ്റില്‍ ഗ്യാസ് കയറുന്നതിന് കാരണമാണ്. അതുപോലെ തന്നെ ചിലര്‍ക്ക് രാവിലെ തന്നെ ഛര്‍ദ്ദിക്കാനും വരാം. കൂടാതെ അമിതമായി വെള്ളം കുടിക്കുന്നത് മൂത്രം അമിതമായി പോകുന്നതിന് മാത്രമാണ് ഗുണമാവുക. വെള്ളത്തിന്റെ ഗുണം ശരീരത്തില്‍ കൃത്യമായി എത്തുകയും ഇല്ല. അതിനാല്‍ ഒരു ഗ്ലാസ് വെള്ളം സാവധാനത്തില്‍ ഇരുന്ന് സിപ്പ് സിപ്പായി കുടിക്കാന്‍ ശ്രദ്ധിക്കുക.
വെള്ളം കുടിക്കാന്‍ എടുക്കുന്ന പാത്രത്തിനും ചില പ്രത്യേകതകള്‍ ഉണ്ട്. ചിലര്‍ പ്ലാസ്റ്റിക്കിന്റെ ഗ്ലാസില്‍ ചൂടുവെള്ളം എടുത്ത് കുടിക്കുന്നത് കാണാം. ചൂടുവെള്ളം പ്ലാസ്റ്റിക്ക് ഗ്ലാസില്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക്ക് കുപ്പിയില്‍ എടുത്ത് കുടിക്കുമ്പോള്‍ അതിലെ കെമിക്കല്‍സിനെ വെള്ളത്തിലേയ്ക്ക് എത്തിക്കാന്‍ ചൂടുവെള്ളത്തിന് ശേഷിയുണ്ട്. അതിനാല്‍ ഒരിക്കലും പ്ലാസ്റ്റിക്ക് കുപ്പിയില്‍ വെള്ളം എടുത്ത് കുടിക്കരുത്. ചില്ലിന്റെ ഗ്ലാസ് അല്ലെങ്കില്‍ സ്റ്റീല്‍ ഗ്ലാസ്എന്നിവയില്‍ വെള്ളം എടുത്ത് കുടിക്കാവുന്നതാണ്. രാവിലെ തന്നെ വെള്ളം കുടിക്കാന്‍ എടുക്കുമ്പോള്‍ നല്ല ശുദ്ധമായ വെള്ളം തന്നെ എടുക്കാന്‍ ശ്രദ്ധിക്കുക. പൈപ്പിലെ വെള്ളം കുടിക്കരുത്. ഫില്‍റ്റര്‍ വാട്ടര്‍ കുടിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. അതുപോലെ ചൂടുവെള്ളം അല്ലെങ്കിലും സാധാ വെള്ളവും നിങ്ങള്‍ക്ക് കുടിക്കാവുന്നതാണ്. ഇതും നല്ലതാണ്. ചൂടുവെള്ളം കുടിച്ചാല്‍ ഇത് നിങ്ങളുടെ ദഹനം വേഗത്തിലാക്കാന്‍ സഹായിക്കും. അതുപോലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് ശരീരഭാരം കൂടാതെ നിലനിര്‍ത്താനും ഇത് സഹായിക്കുന്നതാണ്.
അതുപോലെ രാവിലെ തന്നെ ചായ കുടിക്കരുത്. വയറ്റില്‍ അസിഡിറ്റി ഉണ്ടാകുന്നതിനും ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും ഇത് പ്രധാന കാരണമാണ്. ചിലര്‍ക്ക് രാവിലെ തന്നെ വയറ്റില്‍ നിന്നും പോകാത്ത അവസ്ഥയും ഇതുമൂലം ഉണ്ടാകാം. അതുപോലെ ചൂടുവെള്ളം കുടിക്കാന്‍ നേരത്ത് ചെറുചൂടാണെന്ന് ഉറപ്പ് വരുത്തണം. ചൂടുവെള്ളത്തില്‍ തണുത്ത വെള്ളം ഒഴിച്ച് ചൂട് ബാലന്‍സ് ചെയ്യരുത്. ഇത് ചൂടുവെള്ളത്തിന്റെ ഗുണം ഇല്ലാതാക്കും. അതിനാല്‍ വെള്ളം ചൂടാറാന്‍ വെച്ച് കുടിക്കുക. ഇതാണ് നല്ലത്. ചൂടുവെള്ളം രാവിലെ തന്നെ കുടിക്കുന്നത് നിങ്ങളുടെ സ്‌ട്രെസ്സ് കുറയ്ക്കാന്‍ വളരെയധികം സഹായിക്കും. അന്നത്തെ ദിവസത്തെ മൂഡ് സെറ്റാക്കാനും ഇത് സഹായിക്കുന്നതാണ്.