കോഴിക്കോട് : പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് സബ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു.
ജയിലില്‍ വെച്ച് കൊതുകുതിരി കഴിക്കുകയായിരുന്നു ഇയാള്‍. ഇന്നലെ രാത്രിയായിരുന്നു സംഭവം.
വിനീഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു. ദൃശ്യയുടെ അച്ഛന്റെ കട കത്തിച്ച സംഭവത്തില്‍ പ്രതിയെയും കൊണ്ട് തെളിവെടുപ്പ് നടത്താനിരിക്കെയാണ് സംഭവം.
ഈ മാസം 17നാണ് കൊലപാതകം നടന്നത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാണ് 21കാരിയെ യുവാവ് വീട്ടില്‍ കയറി വെട്ടിക്കൊന്നത്. ആക്രമണം തടയാന്‍ ശ്രമിക്കവെ ദൃശ്യയുടെ സഹോദരി ദേവശ്രീക്കും കുത്തേറ്റിരുന്നു.