മോസ്കോ : ഇന്ന് പുലർച്ചെ തലസ്ഥാന നഗരമായ മോസ്കോയിൽ മൂന്ന് യുക്രേനിയൻ ഡ്രോണുകൾ തകർത്തതായി റഷ്യ. ആക്രമണത്തെ തുടർന്ന് രാജ്യാന്തര വിമാനത്താവളം താൽക്കാലികമായി അടച്ചെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നഗരത്തിൽ നിന്ന് അൽപം ഉള്ളിലേക്കു മാറിയാണ് മൂന്നു ഡ്രോണുകൾ തകർത്തത്. ഒരു ഡ്രോൺ ഓഫീസ് സമുച്ചയത്തിൽ ഇടിച്ചെങ്കിലും ആർക്കും പരുക്കില്ല. യുക്രേനിയൻ അതിർത്തിയിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള റഷ്യന്‍ തലസ്ഥാനമായ മോസ്കോയെ ലക്ഷ്യമിട്ട് ഒരു വർഷത്തിനിടെ നിരവധി ഡ്രോൺ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ഇപ്പോൾ നടന്നത് ഭീകരാക്രമണമാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജൂലൈ 30ന് പുലർച്ചെ കീവിൽ നിന്ന് മോസ്കോക്ക് നേരെയുണ്ടായ ഭീകരാക്രമണം പരാജയപ്പെടുത്തി. മോസ്കോയിലെ ഒഡിന്റ്സോവോ ജില്ലയിലാണ് ഒരു യുക്രേനിയൻ യുഎവി റഷ്യ പ്രതിരോധിച്ചത്. രണ്ട് ഡ്രോണുകള്‍ മറ്റൊരു സ്ഥലത്തും തകർത്തെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033