Sunday, April 13, 2025 12:07 am

രാജ്യത്തെ എല്ലാ ഡ്രോണുകളും ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും ജനുവരി 31നകം രജിസ്റ്റര്‍ ചെയ്യണം ; മുന്നറിയിപ്പുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : രാജ്യത്തെ എല്ലാ ഡ്രോണുകളും ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും ജനുവരി 31നകം രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സിനിമയിലും വിവാഹങ്ങളിലും പരസ്യങ്ങളിലും വിനോദ ആവശ്യങ്ങൾക്കും കളിപ്പാട്ടമായും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എല്ലാ തരം ഡ്രോണുകളും രജിസ്റ്റര്‍ ചെയ്യണം.

ഓണ്‍ലൈന്‍ വഴിയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍. ദിവസങ്ങള്‍ക്ക് മുമ്പ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഇറാനില്‍ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്തെ എല്ലാ ഡ്രോണുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനുള്ള വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനമെന്ന് പിടിഐവാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. വ്യോമയാന വിഭാഗമായ ഡിജിസിഎയുടെ ഡിജിറ്റല്‍ സ്‌കൈ എന്ന വെബ്‌സൈറ്റിലൂടെയാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്.

ജനുവരി 31നകം ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പുതിയ രജിസ്‌ട്രേഷന്‍ നിബന്ധന കര്‍ശനമാണെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിയമവിരുദ്ധമായി 50000 മുതല്‍ 60000 വരെ ഡ്രോണുകളുണ്ടെന്നാണ് സൂചന. രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാകുമ്പോൾ എല്ലാ ഡ്രോണുകള്‍ക്കും ഒരു അംഗീകൃത ഡ്രോണ്‍ നമ്പറും (DAN) അംഗീകൃത ഉടമസ്ഥ നമ്പറും (OAN) ലഭിക്കും. ഡ്രോണുകളുടെ അംഗീകാരം തെളിയിക്കുന്ന നമ്പറുകളാണിവ. ഇവ രണ്ടും ഇല്ലാതെ ജനുവരി 31ന് ശേഷം ഏത് തരം ഡ്രോണുകളും ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമായിരിക്കുമെന്നും കേന്ദ്രവ്യോമയാന മന്ത്രാലയം ചൂണ്ടിക്കാട്ടി.

www.digitalskydgca.gov.in എന്ന വെബ് സൈറ്റിലാണ്  രജിസ്ട്രർ ചെയ്യേണ്ടത്. അതിന് ശേഷം പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ പുതിയ ഡ്രോൺ വാങ്ങുന്നതിനോ നിലവിലെ ഉടമസ്ഥാവകാശം മാറ്റുന്നതിനോ സാദ്ധ്യമല്ല. ആയതിനാൽ പുതിയത് വാങ്ങാൻ ആഗഹിക്കുന്നവർ വാങ്ങുകയോ കൊടുക്കാനാഗ്രഹിക്കുന്നവർ കൊടുക്കുകയോ   ചെയ്ത്  രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഗുരുതരമായ നിയമ നടപടിക്ക് വിധേയരാകേണ്ടി വരും. കൂടാതെ ഒരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത ഡ്രോൺ മറ്റൊരാൾ  നിരോധിത മേഖലകളിൽ ഉപയോഗിക്കുകയോ നിയമവിധേയമല്ലാത്ത പ്രവർത്തികൾ ചെയ്യുകയാ ഉണ്ടായാൽ കര്‍ശനമായ നിയമനടപടികള്‍ നേരിടേണ്ടിവ.രും

 

 

 

ഇന്ത്യയിലെ സിനിമയിലും വിവാഹങ്ങളിലും പരസ്യങ്ങളിലും വിനോദ ആവശ്യങ്ങൾക്കും കളിപ്പാട്ടമായും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എല്ലാ തരം ഡ്രോണുകളും 2020 ജനുവരി 31 നു മുൻപ് എന്നാണ് മനസ്സിലാവുന്നത്.

 

OAN
Ownership Acknowledge Number

1,FULL NAME
2.NATIONALITY
3.Valid EMAIL ID
4.MOBILE NUMBER
5.Full name of father
6.Current Adress[Bank statement,tele bill,kseb bill etc]
7.Certificate of highest education
8.Alternative contact person
9. alternative person’s email
10.Alternative persons mobile number
(All documents should be below than 300KB file size

DAN
Drone Acknowledge Number

1.Year of Manufacture
2.Serial number provided by manufacturer(written in battery compartment)
3.Serial number of flight control module
4.Serial number of ground station(remote)
{Switch on drone and connect monitor,on DJI APP and in “ABOUT”..You can get both numbers}
5.Max take off weight( phantom category 1.5kg and for inspire 3.5kgs)
6.Type of drone…
7.Month and year of purchase
8.Front view photo with a scale
9. Top view photo with a scale
10.Manufacturer serial number photo..

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെരുമ്പാവൂര്‍ നഗരത്തില്‍ വീണ്ടും കഞ്ചാവ് ചെടി കണ്ടെത്തി

0
കൊച്ചി: പെരുമ്പാവൂര്‍ നഗരത്തില്‍ വീണ്ടും കഞ്ചാവ് ചെടി കണ്ടെത്തി. എംസി റോഡില്‍ നിന്ന്...

സ്കൂട്ടർ യാത്രക്കാരനായ യുവാവിനെ തടഞ്ഞുനിർത്തി കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച പ്രതികൾക്കെതിരെ പോലീസ് കേസെടുത്തു

0
തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരനായ യുവാവിനെ തടഞ്ഞുനിർത്തി കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച പ്രതികൾക്കെതിരെ...

എറണാകുളം നഗരത്തിൽ എളമക്കര മഠം ജങ്ഷനിൽ നൃത്ത സ്ഥാപനത്തിൽ തീപിടിത്തം

0
കൊച്ചി: എറണാകുളം നഗരത്തിൽ എളമക്കര മഠം ജങ്ഷനിൽ നൃത്ത സ്ഥാപനത്തിൽ തീപിടിത്തം....

വഖഫിൻ്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ് ബിജെപിയെന്ന് കെ സി വേണുഗോപാൽ

0
കൊച്ചി : വഖഫിൻ്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ് ബിജെപിയെന്ന് എഐസിസി...