മാതമംഗലം: വയനാട് ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മാതമംഗലം മണ്ണൂർകുന്ന് ചെക്ക് ഡാമിലാണ് അപകടം നടന്നത്. നെന്മേനിക്കുന്ന് കോട്ടൂർ അടക്കാമാങ്ങ കോളനിയിലെ ആകാശ് ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ആകാശുള്‍പ്പടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് ഡാമിൽ കുളിക്കാനിറങ്ങിയത്. ഫയർഫോഴ്സും പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൂലങ്കാവ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ആകാശ്.
വയനാട് പയ്യമ്പള്ളിയിൽ കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുദ്രമൂല തുടിയംപറമ്പിൽ ഷിജോയാണ് മരിച്ചത്. അയൽവാസിയുടെ പറമ്പിലെ കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ മാനന്തവാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പറമ്പിലുണ്ടായിരുന്ന തൊഴിലാളികൾ കൈ കഴുകാനായി കുളത്തിനരികെ ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മാനന്തവാടി പോലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.