ഇടുക്കി : മൂലമറ്റം ഇലപ്പള്ളി വെള്ളച്ചാട്ടത്തില്‍ വീണ് യുവാവ് മരിച്ചു. ഇടുക്കി കഞ്ഞികുഴി സ്വദേശി റിന്റോ വര്‍ഗീസ് (24)ആണ് മരിച്ചത്. കഞ്ഞികുഴിയിലെ തുണിക്കടയില്‍ അക്കൗണ്ടന്റ് ആണ് റിന്റോ.
ഇലപ്പള്ളി കൈക്കുളം പാലത്തിലെ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ പാറയില്‍ നിന്നും തെന്നി വീണു. സുഹൃത്തുക്കളാണ് അപകട വിവരം അറിയിച്ചത്. റിന്റോയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അന്തു രവി , ബിനു കെവി , അമല്‍ സുരേഷ് എന്നീ സുഹൃത്തുക്കള്‍ക്ക് ഒപ്പമാണ് റിന്റു വെള്ളച്ചാട്ടത്തില്‍ പോയത് .