ചാലക്കുടി:മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ കാട്ടാന സുരക്ഷിത സ്ഥാനത്തെത്തി. ചാലക്കുടി പിള്ളപാറയില്‍ ആണ് കാട്ടാന കുടുങ്ങിയത്. അതിശക്തമായ മലവെള്ളപ്പാച്ചിലിനെ അതിജീവിച്ച് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ്കരകയറിയത് . ഇന്ന് രാവിലെയാണ് കാടിറങ്ങിയ കാട്ടാന ഒഴുക്കില്‍പ്പെട്ടത് നാട്ടുകാര്‍ കാണുന്നത്.പിള്ളപ്പാറയിലെ എണ്ണപ്പനത്തോട്ടത്തിലേക്കും സമീപത്തെ കൃഷിയിടത്തിലേക്കും ഫലങ്ങള്‍ തിന്നാനെത്തിയ കാട്ടാന തിരിച്ചുപോകുമ്പോള്‍ ഇന്നലെ അര്‍ധരാത്രിയോടെയോ ഇന്ന് പുലര്‍ച്ചെയോ ആയിരിക്കും മലവെള്ളപ്പാച്ചിലില്പെട്ടതെന്ന് സംശയിക്കുന്നു. രാവിലെ ആറോടെ നാട്ടുകാരാണ് ഒഴുക്കില്‍പ്പെട്ട ആനയെ കാണുന്നത്. കനത്ത മഴയില്‍ പുഴയില്‍ കനത്ത ഒഴുക്കായിരുന്നു ഉണ്ടായിരുന്നത്. പുഴയില്‍ ഉണ്ടായിരുന്ന ചെറിയ പച്ചത്തുരുത്ത് മാത്രമായിരുന്നു ആനയുടെ പിടിവള്ളി. ഒഴുക്കില്‍പ്പെട്ട് വീഴാതിരിക്കാനും ഒഴുകി പോകാതിരിക്കാനും ആന പരിശ്രമിച്ചുകൊണ്ടിരുന്നു. പുഴയുടെ മധ്യ ഭാഗത്ത് ഒരു തുരുത്തിലാണ് കാട്ടാന നിലയുറപ്പിച്ചിരുന്നത്. പിന്നീട് അവിടെ നിന്ന് നീന്തി കുറേക്കൂടി ഉയര്‍ന്ന തുരുത്തില് എത്തിച്ചേര്‍ന്നു.
മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ കാട്ടാന സുരക്ഷിത സ്ഥാനത്തെത്തി
RECENT NEWS
Advertisment