വെഞ്ഞാറമൂട് : വെമ്പായത്ത് പ്രവര്‍ത്തിക്കുന്ന അധോലോകം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്ര വില്പന ശാലയില്‍ നടത്തിയ പരിശോധനയില്‍ 2.10ഗ്രാം എം.ഡി.എം.എയും 317 ഗ്രാം കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.
ആറ്റിങ്ങല്‍ ഡാന്‍സാഫ് ടീമും വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സൈജുനാഥ്, എസ്ഐ വിനീഷ് വി.എസ്, നെടുമങ്ങാട് ഡാന്‍സാഫ് എസ്ഐ ഷിബു, സജു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മാരക ലഹരി മരുന്നും കഞ്ചാവും പിടികൂടിയത്. അഴൂര്‍ സ്വദേശി റിയാസ് (37) പുല്ലമ്പാറ സ്വദേശി സുഹൈല്‍ (25), കോലിയക്കോട് സ്വദേശി ഷംനാദ്, കുതിരകുളം സ്വദേശി ബിനു (37) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.