കോട്ടയം : വൈക്കം തലയോലപ്പറമ്പില്‍ ഹാഷിഷ് ഓയിലും കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. വൈക്കം വെള്ളൂര്‍ സ്വദേശികളായ അജയ് (22), വൈശാഖ് ( 27 ) എന്നിവരെയാണ് വരിക്കാംകുന്ന് ഇരട്ടാണിക്കാവ് ക്ഷേത്രത്തിന്റെ സമീപത്ത് നിന്നും വൈക്കം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടി.എം മജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒരുഗ്രാം ഹാഷിഷ് ഓയിലും 63 ഗ്രാം കഞ്ചാവുമായാണ് ഇവരെ എക്‌സൈസ് സംഘം പിടികൂടിയത്.
ഒരു ഗ്രാം ഹാഷിഷ് ഓയില്‍ 2000 രൂപയ്ക്ക് വാങ്ങിയതായാണ് ഇവര്‍ മൊഴി നല്‍കിയത്. കഞ്ചാവ് വില്‍പ്പനയ്ക്ക് വേണ്ടി വാങ്ങിയതാണ്. ആവശ്യക്കാര്‍ക്ക് അഞ്ച് ഗ്രാം 500 രൂപ നിരക്കിലാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. കഞ്ചാവ് വിറ്റ് ഹാഷിഷ് ഓയില്‍ വാങ്ങി ഉപയോഗിക്കുകയാണ് ഇവരുടെ രീതി.