കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്നും 30 കിലോ ലഹരി മരുന്ന് പിടിച്ചെടുത്തു. സിംബാബ്‌വേയില്‍ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ മുരളീധരന്‍ നായര്‍ എന്ന യാത്രക്കാരനില്‍ നിന്നാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. സിയാല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. കസ്റ്റംസ് നാര്‍കോട്ടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തലില്‍ ലഹരി വസ്തുവിന് അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ അറുപതു കോടിയോളം വിലവരും. ഇത് പരിശോധനക്കായി ലാബിലേക്ക് അയച്ചു.
കൊച്ചിയില്‍നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രക്കായി എയര്‍ ഏഷ്യ വിമാനത്തില്‍ കയറവെയാണ് ബാഗേജ് പരിശോധന നടത്തിയത്. ‘ത്രിഡി എം.ആര്‍.ഐ’ സ്കാനിങ് യന്ത്രം ഉപയോഗിച്ച് സിയാലിന്റെ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് രഹസ്യ അറിയില്‍ ഒളിപ്പിച്ച ലഹരി വസ്തു കണ്ടെത്തിയത്. പാലക്കാട് സ്വദേശിയായ യാത്രക്കാരനെ നര്‍കോട്ടിക് വിഭാഗത്തിന് കൈമാറി.