Monday, July 7, 2025 7:32 am

മയക്കുമരുന്ന് വിൽപന ; അറസ്റ്റിലായ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ദുബായ് കോടതി

For full experience, Download our mobile application:
Get it on Google Play

ദുബായ് : മയക്കുമരുന്ന് ഗുളിക വിൽപന നടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ദുബായ് കോടതി. ഇറാനിൽ നിന്ന് ചരക്ക് കപ്പലിൽ ദുബൈ റാശിദ് തുറമുഖത്തെത്തിയ പ്രതി നിരോധിത ഗണത്തിലുള്ള മെതഡോൺ ഗുളികകൾ വിൽക്കാൻ ശ്രമിക്കവെ മയക്കുമരുന്ന് വിരുദ്ധസേനയുടെ പിടിയിലാവുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 17നാണ് സംഭവം നടന്നത്. രഹസ്യ വിവരത്തെത്തുടർന്ന് ദുബൈയിലെ മയക്കുമരുന്ന് വിരുദ്ധ ഉദ്യോഗസ്ഥർ പ്രതിക്കായി വല വിരിക്കുകയായിരുന്നു.

മയക്കുമരുന്ന് ആവശ്യക്കാരെന്ന വ്യാജേന പ്രതിയെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് 4,500 ദിർഹമിന് മെതഡോൺ ഗുളികകൾ നൽകാമെന്ന് പ്രതി സമ്മതിച്ചു. റാശിദ് തുറമുഖത്തെത്തിയാൽ മയക്കുമരുന്ന് ഗുളികകൾ നൽകാമെന്നായിരുന്നു ധാരണ. ഇതുപ്രകാരം ഉദ്യോഗസ്ഥർ റാശിദ് തുറമുഖത്ത് എത്തുകയായിരുന്നു.
ഇടപാടുകാരെ കണ്ടതോടെ ചരക്കു കപ്പലിൽനിന്ന് ഇറങ്ങി വന്ന പ്രതി കറുത്ത രണ്ട് പ്ലാസ്റ്റിക് ബാഗിലായി 1,035 മെതഡോൺ ഗുളികകൾ ഉദ്യോഗസ്ഥരുടെ വാഹനത്തിൽവെച്ച് കൈമാറി. ഈ സമയം സമീപത്ത് മറഞ്ഞിരുന്ന ഉദ്യോഗസ്ഥർക്ക് സൂചന ലഭിക്കുകയും ഇവർ ദ്രുതഗതിയിൽ ഇടപെടുകയും ചെയ്യുകയായിരുന്നു. അതോടെ പ്രതി പണം ഉപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥ തടയുകയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നീര്‍നായയുടെ കടിയേറ്റ് മരിച്ച വീട്ടമ്മയുടെ പോസ്റ്റുമാര്‍ട്ടം ഇന്ന്

0
കോട്ടയം : കോട്ടയത്ത് പാണംപടിയില്‍ ആറ്റില്‍ തുണി കഴുകുന്നതിനിടെ നീര്‍നായയുടെ കടിയേറ്റ്...

പാലക്കാട് നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നിലഗുരുതരം

0
പാലക്കാട്: പാലക്കാട് നാട്ടുകാലിൽ നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നിലഗുരുതരം. കോഴിക്കോട്...

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകളുടെ തുടർ ചികിത്സ ഇന്ന് ആരംഭിക്കും

0
കോട്ടയം: മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ തുടർ...

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു

0
ന്യൂഡൽഹി :  ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. ശക്തമായ മഴയെ...