റാന്നി: ”ലഹരി രഹിത ജീവിതം നിത്യഹരിത ജീവിതം.’ ‘ലഹരിയിൽ തുടക്കം മരണത്തിൽ ഒടുക്കം” പഴവങ്ങാടിയെ മുഖരിതമാക്കി ഗവൺമെന്‍റ് യുപി സ്കൂൾ പഴവങ്ങാടിയുടെ ലഹരിവിരുദ്ധ പ്രചരണം. കേരള സർക്കാരിന്‍റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍റെ ഭാഗമായാണ് സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും റാലി നടത്തിയത്. പ്രഥമാധ്യാപകൻ ഷാജി തോമസ്, സി ആർ സി കോഡിനേറ്റർ സൈജു സക്കറിയ, അധ്യാപികമാരായ ഷിബി സൈമൺ,എഫ് അജിനി, നിഷാവിജയൻ, റഷീദ ബീഗം,വിഷ്ണുപ്രിയ എന്നിവർ റാലിക്ക് നേതൃത്വം നൽകി. ലഹരി വിരുദ്ധക്യാമ്പയിന്‍റെ ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവല്‍ക്കരണ ക്ലാസ് , പോസ്റ്റർ രചന എന്നിവ നടന്നു. ലഹരി വിരുദ്ധ മനോഭാവം ഉണ്ടാക്കുന്നതിനും ജനങ്ങളെ ക്യാമ്പയിനിലേക്ക് ആകർഷിക്കുന്നതിനായി ശാസ്ത്ര മാജിക് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വരുന്നാളുകളിൽ സ്കൂളിൽ നടത്തും.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.