കൊച്ചി : ഇടപ്പള്ളിയിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ എം.ഡി.എം.എ പിടികൂടി. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. 60 ഗ്രാം എം.ഡി.എം.എ ആണ് പിടികൂടിയത്. ഇടപ്പള്ളിയിലെ ഗ്രാന്റെ കാസ ഹോട്ടലിലാണ് റെയ്ഡ് നടത്തിയത്. ആലുവ സ്വദേശി റെച്ചു റഹ്മാന്‍, മലപ്പുറം സ്വദേശി മുഹമ്മദ് അലി, തൃശൂര്‍ സ്വദേശി ബിബീഷ്, കണ്ണൂര്‍ സ്വദേശി സല്‍മാന്‍, കൊല്ലം സ്വദേശികളായ ഷിബു, ജുബൈര്‍, കൊല്ലം സ്വദേശി തന്‍സീല, ആലപ്പുഴ സ്വദേശി ശരത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹോട്ടലില്‍ റൂമെടുത്ത് വില്‍പന നടത്തുന്നതിന് ഇടയിലാണ് അറസ്റ്റ്. വില്‍പനക്കെത്തിയ സംഘവും വാങ്ങാനെത്തിയ സംഘവുമാണ് പിടിയിലായത്.
വാങ്ങാനെത്തിയ രണ്ടു സംഘങ്ങളും എത്തിയ മൂന്ന് കാറുകളും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വോഡും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് മിന്നല്‍ പരിശോധന നടത്തിയത്. നൈജീരിയന്‍ സ്വദേശികളാണ് ലഹരി എത്തിച്ചതെന്നും പ്രതികള്‍ക്ക് എം.ഡി.എം.എ ലഭിച്ചത് ബെംഗളൂരുവില്‍ നിന്ന് എന്നാണ് മൊഴി. പ്രതികള്‍ നേരത്തെ ഗള്‍ഫില്‍ ലഹരി കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.