പത്തനംതിട്ട : ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം തടയുന്നതിനായി നടപടികള്‍ സ്വീകരിക്കാന്‍ കളക്ടറേറ്റില്‍ എ.ഡി.എമ്മിന്റെ ചേമ്പറില്‍ ചേര്‍ന്ന ജില്ലാ തല വ്യാജമദ്യ നിയന്ത്രണ സമിതി യോഗത്തില്‍ തീരുമാനമായി. എഡിഎം അലക്‌സ് പി തോമസിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
ലഹരിക്കെതിരേ ജനുവരി 30 ന് വൈകിട്ട് യുവജനസംഘടനകളുടെ നേത്യത്വത്തില്‍ ലഹരി വിമുക്ത ബോധവത്കരണ ദീപം തെളിക്കല്‍ സംഘടിപ്പിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എന്‍.കെ മോഹന്‍കുമാര്‍ പറഞ്ഞു. ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ താഴേതട്ടിലേക്കു വ്യാപിപ്പിക്കണമെന്നും ജില്ലയിലെ എക്സൈസ്-പോലീസ് വിഭാഗങ്ങള്‍ ഇതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനു മാതാപിതാക്കള്‍ കൂടുതള്‍ ശ്രദ്ധചെലുത്തണമെന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ നിര്‍ദേശിച്ചു. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് ഒരു സമിതി ഇതിനായി കൂടണമെന്നും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം പറഞ്ഞു. വ്യാജമദ്യ നിയന്ത്രണ സമിതി യോഗത്തില്‍ എം.എല്‍.എമാര്‍ കൂടി പങ്കെടുക്കണമെന്ന് എ.ഡി.എം അലക്സ് പി. തോമസ് അഭ്യര്‍ഥിച്ചു.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വാളകം ജോണ്‍, പി.കെ ഗോപി, ബി.ഷാഹുല്‍ ഹമീദ്, നൗഷാദ് കണ്ണംകര, കേരള മദ്യനിരോധന സംഘം ജില്ലാ പ്രസിഡന്റ് ജയചന്ദ്രന്‍ ഉണ്ണിത്താന്‍, മദ്യ വര്‍ജന സമിതി വൈസ് പ്രസിഡന്റ് പി.വി എബ്രഹാം, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം കര്‍ശനമായും തടയും
RECENT NEWS
Advertisment