കൊല്ലം: മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കo കൊലപാതകകത്തില്‍ കലാശിച്ചു. കൊല്ലം വടക്കുംഭാഗം സ്വദേശി സനില്‍കുമാറാണ് സുഹൃത്ത് ജ്യോതികുമാറിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ, സനില്‍കുമാറും ജ്യോതികുമാറും കഴിഞ്ഞ രാത്രി സനിലിന്റെ വീട്ടിലിരുന്ന് മറ്റു സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചു. മറ്റുള്ളവര്‍ പിരിഞ്ഞു പോെയങ്കിലും സനില്‍കുമാറും ജ്യോതികുമാറും അവിടെ തന്നെ തുടര്‍ന്നു. ഇതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ പ്രകോപിതനായ ജ്യോതികുമാര്‍ ഇരുചക്രവാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കൊണ്ടു സനില്‍ കുമാറിന്റെ തലക്കടിക്കുകയായിരുന്നു. ജ്യോതികുമാര്‍ ഇരുമ്പ് കൊണ്ടുള്ള ഉപകരണം പിടിച്ചുവാങ്ങി തിരികെ ആക്രമിച്ചു. അടിയില്‍ സനില്‍കുമാര്‍ മരിച്ചു. ജ്യോതികുമാറിനെ സംഭവസ്ഥലത്തു നിന്നു തന്നെ പിടികൂടി. തമ്മില്‍ത്തല്ലില്‍ ഇയാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഈ മാസം മാത്രം കൊല്ലം ജില്ലയില്‍ സമാനമായ രീതിയില്‍ മൂന്നാമത്തെ ആളാണ് കൊല്ലപ്പെടുന്നത്.
മദ്യപിച്ചതിനുശേഷമുണ്ടായ തര്‍ക്കം : സുഹൃത്തിനെ ബൈക്കിന്റെ ക്രാഷ്ഗാര്‍ഡിനടിച്ചു കൊലപ്പെടുത്തി
RECENT NEWS
Advertisment