കോന്നി : കോന്നി ആനത്താവളത്തിനുള്ളിൽ ഉണങ്ങി നിൽക്കുന്ന മരം അപകട ഭീഷണിയാകുന്നു. മാസങ്ങളായി പൂർണ്ണമായും ഉണങ്ങി നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ ഉണങ്ങി വീഴുവാനും തുടങ്ങിയിട്ടുണ്ട്. ക്യാന്റീനിന് സമീപത്തെ മതിലിനോട് ചേർന്നാണ് മരമുള്ളത്. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന് ഉള്ളിൽ അപകടകരമായി നിന്നിരുന്ന മരത്തിന്റെ ശിഖരങ്ങൾ പലതും മുൻപ് നീക്കം ചെയ്തിട്ടും ഏറ്റവും ഉണങ്ങി വീഴാറായ ഈ മരം മുറിച്ചു മാറ്റിയില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപാണ് ആനത്താവളത്തിനുള്ളിൽ കോൺക്രീറ്റ് തൂൺ മറിഞ്ഞു വീണ് ആൺകുട്ടി മരിച്ചത്. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തുന്ന വിനോദ സഞ്ചാരികൾ ഇരിക്കുന്ന ഇരിപ്പിടങ്ങൾക്ക് അടുത്തായാണ് ഉണക്ക മരം നില്കുന്നത് എന്നതും കൂടുതൽ ഭീഷണിയാകുന്നുണ്ട്. മ്യൂസിയത്തിന് സമീപം നിന്നിരുന്ന മരുതി മരങ്ങളുടെ ചില്ലകൾ മുൻപ് ഒടിഞ്ഞു വീണിരുന്നു. ശക്തമായ കാറ്റും മഴയും ഉള്ളതിനാൽ ഇത് ഒടിഞ്ഞു വീഴുവാനുള്ള സാധ്യതയേറെയാണ്.
—
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]