Friday, May 2, 2025 4:16 pm

രാ​ജ്യ​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യാ​ൽ ക​ന​ത്ത ശി​ക്ഷ​യെ​ന്ന്​ മു​ന്ന​റി​യി​പ്പുമായി ദുബായ്

For full experience, Download our mobile application:
Get it on Google Play

ദു​ബായ്: രാ​ജ്യ​ത്തെ​യോ ദേ​ശീ​യ സ്ഥാ​പ​ന​ങ്ങ​ളെ​യോ ദേ​ശീ​യ ചി​ഹ്ന​ങ്ങ​ളെ​യോ അ​വ​മ​തി​ക്കു​ക​യും പ​രി​ഹ​സി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ ഉ​ള്ള​ട​ക്ക​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്ക്​ മു​ന്ന​റി​യി​പ്പ്. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക്​ അ​ഭ്യൂ​ഹ​ങ്ങ​ളും സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളും ത​ട​യു​ന്ന​തി​നു​ള്ള ഫെ​ഡ​റ​ൽ നി​യ​മ​പ്ര​കാ​രം 5 ല​ക്ഷം ദി​ർ​ഹം വ​രെ പി​ഴ​യും 5 വ​ർ​ഷം വ​രെ ത​ട​വും ചു​മ​ത്തു​മെ​ന്നാ​ണ്​ അ​ബൂ​ദ​ബി ജു​ഡീ​ഷ്യ​ൽ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ​ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കും രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ​ക്കും ഐ​ക്യ​ത്തി​നും അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ലെ സ്ഥാ​ന​ത്തി​നും ഹാ​നി​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കും ക​ടു​ത്ത ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ‘എ​ക്സ്’ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ്​ അ​ബൂ​ദ​ബി ജു​ഡീ​ഷ്യ​ൽ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 20 മു​ത​ൽ 26 വ​രെ​യു​ള്ള വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ, കിം​വ​ദ​ന്തി​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ, അ​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്തി​ന്റെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് എ​തി​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ ക​ർ​ശ​ന​മാ​യ ശി​ക്ഷ നേ​രി​ടേ​ണ്ടി​വ​രും. ദേ​ശീ​യ സു​ര​ക്ഷ​യെ അ​സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തും ഐ​ക്യ​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന​തും അ​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്തി​ന്റെ അ​ന്ത​സ്സി​ന് കോ​ട്ടം വ​രു​ത്തു​ന്ന​തു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടും. ആ​ർ​ട്ടി​ക്കി​ൾ 25 ആ​ണ്​ രാ​ജ്യ​​ത്തെ​യും അ​തി​ന്റെ നേ​താ​ക്ക​ളെ​യും ദേ​ശീ​യ ചി​ഹ്ന​ങ്ങ​ളെ​യും ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ പ​രി​ഹ​സി​ക്കു​ക​യോ അ​പ​മാ​നി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്ക് കാ​ര്യ​മാ​യ ശി​ക്ഷ​ക​ൾ ചു​മ​ത്തു​ന്ന​ത്. കു​റ്റ​കൃ​ത്യ​ത്തി​ന്റെ സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച്, ക്രി​മി​ന​ൽ ശി​ക്ഷ​ക​ൾ​ക്ക് പു​റ​മേ, കൗ​ൺ​സ​ലി​ങ്​ അ​ല്ലെ​ങ്കി​ൽ ഇ​ല​ക്ട്രോ​ണി​ക് നി​രീ​ക്ഷ​ണം പോ​ലു​ള്ള ഇ​ത​ര ന​ട​പ​ടി​ക​ളും കോ​ട​തി​ക്ക് ചു​മ​ത്താ​വു​ന്ന​താ​ണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒരിപ്രം ശ്രീനാരായണ കൺവെൻഷൻ തുടങ്ങി

0
മാന്നാർ : എസ്എൻഡിപി യോഗം 3333-ാം നമ്പർ ചെന്നിത്തല ഒരിപ്രം സഹോദരൻ...

കൊച്ചി കോർപ്പറേഷനിലെ ഓവർസിയർ എ.സ്വപ്നയെ സസ്പെൻഡ് ചെയ്തു

0
കൊച്ചി: കൊച്ചി കോർപ്പറേഷനിലെ ഓവർസിയർ എ സ്വപ്നയെ സർവീസിൽ നിന്ന് സസ്പെൻഡ്...

എരമല്ലൂർ കാഞ്ഞിരത്തുങ്കലില്‍ കുടിവെള്ള പൈപ്പ് പൊട്ടിയതിനെത്തുടർന്ന് രൂപംകൊണ്ട കുഴി മൂടാൻ നടപടിയായില്ല

0
എരമല്ലൂർ : കുടിവെള്ള പൈപ്പ് പൊട്ടിയതിനെത്തുടർന്ന് രൂപംകൊണ്ട കുഴി മൂടാൻ...

കണ്ണൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ മർദിച്ച സംഭവം ; കോൺഗ്രസ് നേതാവിനെതിരെ കേസ്

0
കണ്ണൂർ: പൊതിച്ചോർ ശേഖരിക്കാൻ പോയ ഡി വൈ എഫ് ഐ പ്രവർത്തകരെ...