ഏനാത്ത് : മഴ കനത്തതോടെ കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നു. ആറിന്റെ ഏനാത്ത് കടവിൽ സുരക്ഷാ നിർദേശങ്ങൾ അവഗണിച്ച് ആളുകൾ കുളിക്കാനും ചൂണ്ടയിടാനും എത്തുന്നുണ്ട്. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പടവുകളും സംരക്ഷണവേലിയും ഇല്ലാത്ത കടവിൽ ഇറങ്ങുന്നത് അപകടമാണ്. കടവിൽ ഇറങ്ങുന്നത് സുരക്ഷിതമല്ലെന്ന് കാണിച്ച് പഞ്ചായത്ത് സ്ഥാപിച്ച അപകടസൂചന ബോർഡ് സാമൂഹവിരുദ്ധർ എടുത്തുകളഞ്ഞു. കൂടുതലും ഇതര സംസ്ഥാന തൊഴിലാളിയാണ് ഇവിടെ കുളിക്കാൻ ഇറങ്ങുന്നത്. ഇവർക്ക് കൂടി മനസ്സിലാവാൻ ഹിന്ദിയിലും ബോർഡ് സ്ഥാപിക്കേണ്ടിവരും. മഴ നിർത്താതെപെയ്യുന്ന സാഹചര്യത്തിൽ ഏതുനിമിഷവും ആറ്റിൽ ജലനിരപ്പ് ഉയർന്നേക്കാം. വർഷങ്ങൾക്ക് മുമ്പ് വലിയ തോതിൽ മണൽ വാരൽ നടന്ന സ്ഥലമാണിത്. കണക്കു കൂട്ടാവുന്നതിലും അധികമാണ് ഇവിടുത്തെ ആഴം. പ്രളയത്തിൽ ആറ് കരകവിഞ്ഞ് ഒഴുകിയപ്പോൾ വശങ്ങളിലെ മണ്ണും ഒലിച്ചുപോയിരുന്നു. വെള്ളം വലിഞ്ഞപ്പോൾ മധ്യഭാഗം പൂർണമായും വികസിക്കുകയും ഇതുമൂലം ഈഭാഗത്ത് വലിയ കുഴികൾ ഉണ്ടാകുകയും ചെയ്തുവെന്നാണ് നാട്ടുകാർ പറയുന്നു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.