പത്തനംതിട്ട : കോവിഡ് കാലത്ത് ഏറ്റവും വലിയ കച്ചവടം നടന്നത് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ആണെന്ന് രമേശ് ചെന്നിത്തല. ഫാർമസ്യൂട്ടിക്കൽ കമ്പനികൾ 98% വരെ അധിക ലാഭം ഉണ്ടാക്കി. കേരളത്തിൽ ഈ കാലത്ത് ഏറ്റവും കൂടുതൽ അഴിമതി നടന്നത് ആരോഗ്യ മേഖലയിലാണ്. ഇതടക്കം പിണറായി സർക്കാരിനെതിരെ താൻ ഉന്നയിച്ച എല്ലാ ആരോപണങ്ങളും വികസന വിരുദ്ധമൂലം അല്ലെന്നും മറിച്ച് അഴിമതി നടന്നിട്ടുണ്ടെന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ ആണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കോൺഗ്രസ് റാന്നി – പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബന്ധുക്കൾക്കും വൻകിട വ്യവസായികൾക്കും വേണ്ടി മാത്രമാണ് കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഇപ്പോഴത്തെ ഭരണം. നികുതി വർദ്ധനവിലൂടെയും അധിക നികുതിയിലൂടെയും ജനങ്ങളുടെ മേൽ 800 കോടിയുടെ അധികഭാരം വരുത്തിയിട്ടും കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണ പദ്ധതിയില്ല, കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും പെൻഷനും ഇല്ല, യുഡിഎഫ് സർക്കാർ നടപ്പാക്കിയിരുന്ന 14 സഹായ പദ്ധതികൾ ഈ സർക്കാർ നിർത്തലാക്കി. ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത് അടക്കമുള്ള ധൂർത്തും കിഫ്‌ബി പോലെയുള്ള വെള്ളാനകളും ആണ് കേരളത്തിന്റെ പൊതു കടം 5 ഇരട്ടിയായി വർദ്ധിപ്പിക്കുവാൻ കാരണം. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയെന്ന ജോലി മാത്രമാണ് എൽഡിഎഫ് സർക്കാർ ചെയ്യുന്നത്. ആരോപണമുന്നയിച്ച് വിഴിഞ്ഞം പദ്ധതിയെ തകർക്കാൻ ശ്രമിച്ചവർ ഇപ്പോൾ ക്രയിനിനെ സ്വീകരിക്കുന്ന തിരക്കിലാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ വിഴിഞ്ഞം പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേര് നൽകുമെന്നും ഉമ്മൻചാണ്ടിയും താനും 17 വർഷം പാർട്ടി താൽപര്യം മാത്രം മുൻനിർത്തി പ്രവർത്തിച്ചത് കൊണ്ടാണ് നാലു പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് വൻ വിജയമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം – ബിജെപി കൂട്ടുകെട്ട് മൂലമാണ് തുടർ ഭരണം ഉണ്ടായത്. മോദിയുടെയും അമിത് ഷായുടെയും ആശ്രിതവത്സലനായി പിണറായി മാറിയെന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, എ. ഷംസുദ്ധീൻ, കെ. ജയവർമ്മ, റ്റി. കെ. സാജു, കാട്ടൂർ അബ്ദുൽ സലാം, എബ്രഹാം മാത്യു പനച്ചമൂട്ടിൽ, ലിജു ജോർജ്, അഹമ്മദ് ഷാ, സിബി താഴത്തില്ലത്ത്, രാജു മരുതിക്കൽ, സി. കെ. ബാലൻ, ജെസ്സി അലക്സ്, ജേക്കബ് ലൂക്കോസ്, അന്നമ്മ തോമസ്, സുജ എം. എസ്, തോമസ് ഫിലിപ്പ്, അനിത അനിൽകുമാർ, ബെന്നി മാടത്തുംപടി, ഷിബു ചുങ്കത്തിൽ, സൗമ്യ. ജി. നായർ, റെഞ്ചി പതാലിൽ, കെ. ഇ. മാത്യു, ജോണി പാറക്കുഴി, അനിൽകുമാർ എ. വി, റെജി എബ്രഹാം, ഷിബു തോമസ് എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.