കൊല്ലം : പുനലൂരില്‍ കോവിഡ് രോഗിയുടെ സംസ്കാര ചടങ്ങിന് സഹായം നല്‍കി മടങ്ങിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. കൊല്ലം ഇളമ്പല്‍ സ്വദേശിയായ അനില്‍ ഭാസ്കര്‍ (40) ആണ് മരിച്ചത്. കോവിഡ് ബാധിതന്റെ സംസ്കാര ചടങ്ങുകള്‍ക്കു ശേഷം വീട്ടിലെത്തിയപ്പോഴാണ് കുഴഞ്ഞു വീണത്.
കോവിഡ് ബാധിച്ച് മരണപ്പെട്ട ഇളമ്പല്‍ മരങ്ങാട് സ്വദേശിയുടെ സംസ്കാരത്തിന് നേതൃത്വം കൊടുത്തതിനു ശേഷം വീട്ടിലെത്തിയപ്പോഴാണ് ആണ് ഡിവൈഎഫ്‌ഐ ഇളമ്പല്‍ മേഖലാ വൈസ് പ്രസിഡണ്ട് കൂടിയായ അനില്‍ കുഴഞ്ഞുവീണത്. ദിവസങ്ങളായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു അനില്‍. ഭാര്യ – മോനിഷ, മകന്‍ – അമല്‍ (7വയസ്). അച്ഛന്‍ – ഭാര്‍ഗ്ഗവന്‍, അമ്മ – ചെല്ലമ്മ.