തൃശൂർ: വി.പി ശരത് പ്രസാദിനെ ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എൻ.വി വൈശാഖനെ ഡി.വൈ.എഫ്.ഐ കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറിയായിരുന്ന എൻ.വി. വൈശാഖനെ വനിതാ സഹപ്രവർത്തകയുടെ പരാതിയിൽ ഒഴിവാക്കിയിരുന്നു. തുടർന്നാണ് വിപി ശരത് പദവിയിലേക്കെത്തുന്നത്.
ഡിവൈഎഫ്ഐയുടെ ജില്ലാ ജാഥയുടെ ക്യാപ്റ്റനായിരുന്ന വൈശാഖനെ സ്ഥാനത്ത് നിന്ന് നീക്കിയതായിരുന്നു ആദ്യത്തെ നടപടി. പിന്നാലെ ഡിവൈഎഫ്ഐയുടെ ജില്ലാ സെക്രട്ടറിയായ ഇദ്ദേഹത്തോട് നിർബന്ധിത അവധിയിൽ പോകാനും ആവശ്യപ്പെട്ടിരുന്നു. ചാനൽ ചർച്ചകളിൽ സിപിഎമ്മിന്റെ ശക്തമായ മുഖവും സജീവ സാന്നിധ്യവുമായിരുന്നു എൻവി വൈശാഖൻ. എന്നാൽ സെക്രട്ടറി പദവിയിൽ നിന്നൊഴിവാക്കപ്പെട്ട വൈശാഖൻ തിരിച്ച് അതേ പദവിയിലേക്കെത്താൻ സാധ്യത നിലനിൽക്കെയാണ് വൈശാഖനെതിരെ പുതിയ ആരോപണം ഉയരുന്നത്.
പരാതി പിൻവലിക്കാൻ വൈശാഖന്‍ പണം വാഗ്ധാനം ചെയ്യുന്ന വീഡിയോയാണ് പുറത്ത് വന്നത്. തൃശ്ശൂർ വെള്ളിക്കുളങ്ങരയിൽ ക്വാറിക്കെതിരെ പരാതി നൽകിയ ആൾക്ക് പണം വാഗ്ധാനം ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. പരാതിക്കാരൻ അജിത്ത് കൊടകരക്കാണ് പണം വാഗ്ധാനം ചെയ്തത്. എന്നാൽ അഭിഭാഷകൻ എന്ന നിലയിലാണ് ഇടപെട്ടതെന്ന് വൈശാഖൻ വിശദീകരിച്ചു. സംഭവത്തിൽ മധ്യസ്ഥത വഹിക്കുക മാത്രമാണ് ചെയ്തതെന്നും വൈശാഖൻ പറഞ്ഞിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.