കോന്നി : ഡി.വൈ.എഫ്.ഐ കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ നേത്രുത്വത്തില്‍ കോന്നിയിൽ 1000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ ഫ്ലാഗ് ഓഫ് ചെയ്ത വൃക്ഷവണ്ടി കോന്നി ബ്ലോക്കിലെ 10 മേഖലകളിൽ പര്യടനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എം അനീഷ് കുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി സുമേഷ്, വി ശിവകുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് അഖിൽ സജീവ്, ബ്ലോക്ക് കമ്മിറ്റി അംഗം ആർ രാജീവ് എന്നിവർ ഫ്ലാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു.
വ്യക്ഷത്തെ നടീൽ ബ്ലോക്ക് തല ഉദ്ഘാടനം കോന്നിയിൽ ശനിയാഴ്ച്ച രാവിലെ 10ന് ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ ഉദ്ഘാടനം ചെയ്യും. പ്രമാടത്ത് ജില്ലാ വൈസ് പ്രസിഡന്റ് എം അനീഷ് കുമാർ, വള്ളിക്കോട് റവ.ജിജി, വി കോട്ടയത്ത് പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ നവനിത്ത്, അരുവപ്പുലത്ത് ജില്ലാ കമ്മിറ്റി അംഗം രേഷ്മ മറിയം റോയി, ഐരവണ്ണിൽ സി പി എം ഏരിയ സെക്രട്ടറി ശ്യാംലാൽ, കോന്നി താഴത്ത് ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, മലയാലപ്പുഴയിൽ ബ്ലോക്ക് പ്രസിഡന്റ് വി ശിവകുമാർ എന്നിവർ മേഖലതല ഉദ്ഘാടനം നിർവ്വഹിക്കും.