റാന്നി: കൈത്തോട് കയ്യേറി സ്വകാര്യ വ്യക്തി പൂട്ടു കട്ട നിരത്തി റോഡും മതിലും നിർമ്മിക്കാനുള്ള ശ്രമം ഡി.വൈ.എഫ്ഐ നേതൃത്വത്തില്‍ തടഞ്ഞു. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് ഓഫിസിന്റെ സമീപത്ത് എടിഎം ഓഡിറ്റോറിയത്തിന് മുൻ വശത്തു നിന്നും അമ്പാട്ട് പുരയിടത്തിന്റെ സമീപത്ത് കൂടി ഒഴുകുന്ന തോട്ടിലേക്ക് എത്തുന്ന 100 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള ഇടത്തൊണ്ടാണ് കൈയ്യേറിയത്. വർഷങ്ങൾക്ക് മുൻപ് മുതൽക്കെ നിലവിലുണ്ടായിരുന്നു ഇടത്തൊണ്ടാണിത്. സമീപ സ്ഥലങ്ങളിൽ നിന്നൊക്കെ വെള്ളം ഒഴുകിയെത്തി ഈ ഇടത്തൊണ്ട് മഴക്കാലത്ത് കൈത്തോടായി മാറും .വെച്ചൂച്ചിറ ബസ് സ്റ്റാൻഡ്, മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള മഴ വെള്ളം ഈ കൈത്തോട്ടിലൂടെ ഒഴുകി അമ്പാട്ട് പറമ്പിനു സമീപമുള്ള തോട്ടിലേക്കാണ് ഒഴുകി എത്തുന്നത് . ഈ കൈത്തോട് വെച്ചൂച്ചിറ – കുളമാംകുഴി റോഡിന്റെ സമീപത്ത് താമസിക്കുന്ന ഇരുമേടയിൽ .ഇ ജെ. മത്തായി എന്ന വ്യക്തിയാണ് കൈയ്യേറിയത്. നീരൊഴുക്ക് തടയുകയും കൈത്തോട് ഒഴുകുന്ന പ്രദേശം കെട്ടിയെടുത്ത് തന്റെ പുരയിടത്തോട് ചേർക്കുകയും ചെയ്യാന്‍ ശ്രമിച്ചതാണ് തടഞ്ഞത്. കൂടാതെ അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ശ്രമമവും ഉണ്ടായി. നീരൊഴുക്ക് തടയുക, പുറമ്പോക്ക് ഭൂമി കയ്യേറുക, അനധികൃത നിർമ്മാണം നടത്തുക തുടങ്ങിയ അത്യന്തം ഗുരുതരവും നിയമ വിരുദ്ധവുമായ പ്രവർത്തനങ്ങൾ തടയണമെന്നും നിർമ്മാണപ്രവർത്തനങ്ങൾ നിർത്തി വെയ്പിക്കുകയും കൈത്തോട് പൂർവ സ്ഥിതിയിൽ പുനസ്ഥാപിക്കുകയും ചെയ്യണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. ഇതു ചൂണ്ടിക്കാട്ടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതിയും നൽകി. മേഖലാ പ്രസിഡന്റ് വിവേക് ചന്ദ്രൻ,ജോയിന്റ് സെക്രട്ടറി ബോജി ടി ബാബു, ട്രഷറർ വൈശാഖ് ചന്ദ്രൻ ,ഡി വൈ എഫ് ഐ പ്രവർത്തകരായ രേഷ്മ റിറ്റു, എന്നിവരുടെ നേതൃത്വത്തിലാണ് നിർമ്മാണം തടഞ്ഞത്.ഇതേ തുടര്‍ന്ന് വെച്ചൂച്ചിറ എസ് ഐ സായിസേനന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി നിർമ്മാണം നിർത്തി വെയ്ക്കുവാൻ ആവശ്യപ്പെട്ടു.
കൈത്തോട് കയ്യേറി റോഡും മതിലും നിർമ്മിക്കാനുള്ള ശ്രമം ഡി.വൈ.എഫ്ഐ നേതൃത്വത്തില്‍ തടഞ്ഞു
RECENT NEWS
Advertisment