കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്‌എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കാറമേല്‍ സ്വദേശി കശ്യപ്, പെരളം സ്വദേശി ഗനില്‍ എന്നിവരാണ് അറസ്റ്റിലായത്. 12ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു പയ്യന്നൂരില്‍ ആര്‍എസ്‌എസ് കാര്യാലയത്തിനു നേരെ ബോംബേറുണ്ടായത്. ബോംബേറില്‍ ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിരുന്നു. പുലര്‍ച്ചെയോടെ ആസൂത്രിത ആക്രമണം നടത്തുകയായിരുന്നുവെന്നായിരുന്നു ബിജെപിയുടെ ആരോപണം. സംഭവം നടക്കുന്ന സമയത്ത് പരിസരത്തുണ്ടായിരുന്ന ഓഫീസ് സെക്രട്ടറി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് രണ്ട് പ്രതികളെ തിരിച്ചറിഞ്ഞത്.
ആര്‍എസ്‌എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
RECENT NEWS
Advertisment