തൃശ്ശൂര്‍ : സ്വന്തമായി മാസ്‌ക് ഉണ്ടാക്കി നല്‍കിയില്ലെങ്കിലും ഡിവൈഎഫ്‌ഐ ഉണ്ടാക്കി നല്‍കിയത് തങ്ങളുടേതെന്നു പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് സേവാഭാരതി. കഴിഞ്ഞ ദിവസo മെഡിക്കല്‍ കോളേജില്‍ മാസ്‌ക്കിനു ക്ഷാമം നേരിടുന്നു എന്നറിഞ്ഞ് ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാ കമ്മറ്റി ഒറ്റ ദിവസം കൊണ്ട് 3750 മാസ്‌ക്കുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. ഇപ്പോഴിതാ അതിന്റെ ക്രെഡിറ്റ് യാതൊരു ഉളുപ്പുമില്ലാതെ ഏറ്റെടുത്തിരിക്കുകയാണ് സേവാഭാരതി. പ്രവീണ്‍ വി. ശ്രീകാര്യം എന്ന ആര്‍എസ്‌എസ് പ്രവര്‍ത്തകനാണ് ഇത്തരത്തിലൊരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
എന്തായാലും സങ്കികള്‍ക്ക് തീരെ ബുദ്ധിയില്ല എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഇവര്‍ പറയുന്നു. കാരണം ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി പിബി അനൂപും പ്രസിഡണ്ട് കെവി രാജേഷും ശ്രീലാലും ഗ്രീഷ്മയും മുബാറക്കും മറ്റു സഹഭാരവാഹികളും ചേര്‍ന്ന് മാസ്‌ക് കൈമാറുന്ന ചിത്രമാണ് ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. നേരത്തേയും ഇത്തരത്തിലുള്ള ഉടായിപ്പ് പരിപാടികളുമായി സേവാഭാരതി രംഗത്ത് എത്തിയിട്ടുണ്ട്. അതിലൊന്നാണ് പ്രളയ സമയത്ത് കാലിയായ വാഹനത്തില്‍ ചുമ്മാ ടാര്‍പോളിന്‍ വലിച്ച് കെട്ടി പ്രളയബാധിതര്‍ക്കുള്ള സാധനമാണ് വണ്ടി നിറയെ എന്ന് പറഞ്ഞ് നടത്തിയ പ്രഹസന യാത്ര.
കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ നിര്‍മ്മിച്ച് നല്‍കിയത് തുണി കൊണ്ടുള്ള മാസ്‌ക്കുകളാണ്. കാരണം നിലവില്‍ ഉപയോഗിക്കുന്ന മാസ്‌ക്കുകള്‍ ആറ് മണിക്കൂര്‍ കഴിഞ്ഞാല്‍ മാറ്റണം എന്നതിനാലാണ്. തുണി കൊണ്ട് ഉള്ളതാവുമ്ബോള്‍ കഴുകി വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുമല്ലോ. രാത്രി പകലാക്കി പ്രവര്‍ത്തകര്‍ ഒരുമിച്ച് നിന്ന് നിര്‍മ്മിച്ച മാസ്‌ക്കുകളുടെ ക്രെഡിറ്റാണ് ഇപ്പോള്‍ ഒരു ഉളുപ്പുമില്ലാതെ സേവാഭാരതി സ്വന്തമാക്കിയിരിക്കുന്നത് എന്നും ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തുന്നു.